Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാന്താരി ചലഞ്ചുമായി...

കാന്താരി ചലഞ്ചുമായി സുലൈമാൻ മുസ്തഫ

text_fields
bookmark_border
കാന്താരി ചലഞ്ചുമായി സുലൈമാൻ മുസ്തഫ
cancel

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറം പി.പി.ടി.എസ്.എ.എൽ.പി സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് അധ്യാപകർ മൊബൈൽ ഫോൺ ചലഞ്ച് നടത്താൻ തീരുമാനിച്ചതോടെ സ്കൂളിലെ നാലാംതരം വിദ്യാർഥി സുലൈമാൻ മുസ്തഫ ഫണ്ട് സ്വരൂപിക്കുന്നതിനായി വീട്ടിലുണ്ടായിരുന്ന കാന്താരി മുളക് ചെടികൾ ചെറിയ ബാഗുകളിലാക്കി കാന്താരി ചലഞ്ച് എന്ന പേരിൽ പുതിയ സംരംഭം തുടങ്ങി.

വിത്ത് നടുന്നത് മുതൽ വിളവെടുപ്പ് നടത്തുന്നത് വരെയുള്ള വിഡിയോ തയാറാക്കുകയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ആവശ്യമുള്ള ആളുകൾക്ക് ഇഷ്​ടമുള്ള തുക കൊടുത്ത് ഈ സംരംഭത്തിൽ പങ്കാളിയാകാം എന്ന സന്ദേശത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്. സ്കൂൾ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും വിദ്യാർഥിയെ അഭിനന്ദിക്കുകയും സംരംഭത്തിൽ പങ്കാളിയാവുകയും ചെയ്തുവരുന്നു.

ചെറുപ്രായത്തിൽ സഹപാഠികൾക്കുവേണ്ടി വ്യത്യസ്​തമായ കാരുണ്യപ്രവർത്തനത്തിലൂടെ മാതൃകയായ സുലൈമാൻ മുസ്തഫയെ സ്കൂൾ മാനേജ്മെന്‍റും അധ്യാപകരും അനുമോദിച്ചു. പ്രവാസിയായ മുസ്തഫ അബൂബക്കറി​െൻറയും സുമയ്യയുടെയും മകനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chilli challenge
News Summary - Sulaiman Mustafa with Kantari Challenge
Next Story