കേശം ദാനംചെയ്ത് വിദ്യാർഥിനി
text_fieldsകാൻസർ രോഗികൾക്കുവേണ്ടി കേശം ദാനം ചെയ്ത ശ്രീലക്ഷ്മി പ്രസാദിനെ പി.സി. സുബൈദ ഉപഹാരം നൽകി ആദരിക്കുന്നു
പടന്ന: മുടി നിർധനരായ കാൻസർ രോഗികൾക്ക് ദാനം ചെയ്ത് മാതൃകയായി ശ്രീലക്ഷ്മി പ്രസാദ്. പിലിക്കോട് ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാർഥിനിയായ ശ്രീലക്ഷ്മിക്ക്, ഇതുസംബന്ധമായി കണ്ട വാർത്തയാണ് പ്രചോദനമായത്. ബ്ലഡ് ഡൊണേഷൻ കേരളയുടെ ചെറുവത്തൂർ കമ്മിറ്റി മുഖേനയാണ് കേശദാനം നടത്തിയത്.
കീമോക്ക് വിധേയരായി മുടി നഷ്ടപ്പെട്ട് കഴിയുന്ന കാൻസർ രോഗികൾക്ക് ഏറെ അനുഗ്രഹമാണ് ഇത്തരം കേശദാനം. ഇതിനായി 30 മുതൽ 40 സെൻറിമീറ്റർ വരെ നീളമുള്ള മുടിയാണ് ആവശ്യം. പടന്ന ഗണേഷ്‌മുക്കിലെ പ്രസാദ്–ഷീബ ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ മഹിള അസോസിയേഷൻ ജില്ല പ്രസിഡൻറ് പി.സി. സുബൈദ, പടന്ന വില്ലേജ് സെക്രട്ടറി എം.പി. ഗീത, വില്ലേജ് കമ്മിറ്റി മെംബർ എം. സുജാത എന്നിവർ വീട്ടിലെത്തി ആദരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.