സിഗരറ്റ് വലിക്കാൻ വിസമ്മതിച്ച വിദ്യാർഥിക്ക് മർദനം
text_fieldsനീലേശ്വരം: സിഗരറ്റ് വലിക്കാൻ വിസമ്മതിച്ച പ്ലസ് വൺ വിദ്യാർഥിയെ തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി. നീലേശ്വരം കോട്ടപ്പുറം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയുടെ പരാതിപ്രകാരം സീനിയർ വിദ്യാർഥികളായ അൻവർ, ഗാനി, റിഷി തുടങ്ങി ഏഴുപേർക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. ജൂൺ 30ന് ഉച്ചക്ക് ഒന്നോടെയാണ് കേസിനാസ്പദമായ സംഭവം.
സ്കൂളിനു സമീപത്തുള്ള പള്ളിയുടെ അടുത്തുള്ള ഷെഡിലാണ് പരാതിക്കാരനെ സിഗരറ്റ് വലിക്കാൻ നിർബന്ധിക്കുകയും പരാതിക്കാരൻ ഇത് നിഷേധിച്ചതായും നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നത്. ഏഴംഗ സംഘം തന്നെ തടഞ്ഞുനിർത്തി ആക്രമിച്ചുവെന്നും പരാതിയിൽ പറഞ്ഞു.

