Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരുവുനായ് ആക്രമണം; രണ്ടുവയസ്സുകാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
തെരുവുനായ് ആക്രമണം; രണ്ടുവയസ്സുകാരി രക്ഷപ്പെട്ടത് തലനാരിഴക്ക്
cancel
camera_alt

മ​ന്ദം​പു​റ​ത്ത് കു​ട്ടി​യെ ആ​ക്ര​മി​ക്കാ​ൻ പാ​ഞ്ഞ​ടു​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ. സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യം

Listen to this Article

നീലേശ്വരം: കുരച്ചുകൊണ്ട് പിന്നാലെ പാഞ്ഞെത്തിയ തെരുവുനായ്ക്കളുടെ ഇടയിൽനിന്ന് തലനാരിഴക്കാണ് രണ്ടു വയസ്സുള്ള കുട്ടി രക്ഷപ്പെട്ടത്. നീലേശ്വരം മന്ദംപുറത്തെ ഷഹീദയുടെ മകൾ ഇഷയാണ് നായ്ക്കൂട്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. മന്ദംപുറത്തെ വീട്ടിൽനിന്ന് സമീപത്തെ ബന്ധുവീട്ടിലേക്ക് പോയി തിരിച്ച് വരുമ്പോഴാണ് നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചത്. കുട്ടി ഓടിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

നിലവിളി കേട്ട് വീട്ടുകാർ എത്തുകയും നായ്ക്കളെ വിരട്ടിയോടിക്കുകയും ചെയ്തു. സംഭവം നടന്നശേഷം സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ഭീതി നാട്ടുകാർ തിരിച്ചറിഞ്ഞത്. നീലേശ്വരം പൊലീസ് സ്റ്റേഷന് പിന്നിലാണ് സംഭവം. നീലേശ്വരം താൽക്കാലിക ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ്, തെരുറോഡ്, തളിയിൽ റോഡ്, മാർക്കറ്റ് ജങ്ഷൻ, കോൺവെന്റ് ജങ്ഷൻ, താലൂക്ക് ആശുപത്രി പരിസരം തുടങ്ങിയ ഇടങ്ങളിൽ നായ്ക്കളുടെ വിളയാട്ടമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - street dog attack
Next Story