Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെയിൽവേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമുകള്‍ കൈയടക്കി തെരുവ് നായ്ക്കൾ

text_fields
bookmark_border
ഒ​രു മാ​സം മു​മ്പ് ട്രെ​യി​നി​ല്‍ ക​യ​റു​ന്ന​തി​നി​ടെ വീ​ട്ട​മ്മ​ക്ക് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു
റെയിൽവേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമുകള്‍ കൈയടക്കി തെരുവ് നായ്ക്കൾ
cancel
camera_alt

കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍ പ്ലാ​റ്റ്ഫോ​മിൽ

തമ്പടിച്ച തെ​രു​വ് നാ​യ്ക്ക​ൾ

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍വെ സ്റ്റേ​ഷ​ന്‍ പ്ലാ​റ്റ് ഫോ​മു​ക​ള്‍ തെ​രു​വ് നാ​യ്ക്ക​ള്‍ കൈ​യ​ട​ക്കി. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ ക​ടു​ത്ത ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. ഒ​ന്നാ​മ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ നാ​യ്ക്ക​ള്‍ നി​ര​ന്നു​കി​ട​ക്കു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​ണ്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ദി​വ​സ​വും ആ​യി​ര​ങ്ങ​ളെ​ത്തു​ന്ന കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​രി​ല്‍ ആ​ശ​ങ്ക​യു​ള​വാ​ക്കി​യാ​ണ് തെ​രു​വ് പ​ട്ടി​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. ട്രെ​യി​നി​ല്‍ ക​യ​റാ​ന്‍ പോ​കു​ക​യാ​യി​രു​ന്ന സ്ത്രീ​യെ തെ​രു​വ് നാ​യ് ക​ടി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ചി​രു​ന്നു.

ട്രെ​യി​നി​ല്‍ ക​യ​റാ​ൻ പ്ലാ​റ്റ് ഫോ​മി​ലൂ​ടെ ഓ​ടു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ പ്ലാ​റ്റ് ഫോ​മി​ൽ കി​ട​ന്ന നാ​യെ അ​റി​യാ​തെ ച​വി​ട്ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നാ​യ സ്ത്രീ​യു​ടെ കാ​ലി​ല്‍ ക​ടി​ച്ചു. ഒ​രു മാ​സം മു​മ്പാ​ണ് സം​ഭ​വം. പ്ലാ​റ്റ്ഫോ​മി​ല്‍ നീ​ണ്ട് നി​വ​ര്‍ന്ന് കി​ട​ക്കു​ന്ന നാ​യ്ക​ളെ മ​റി​ക​ട​ന്ന് പോ​കു​മ്പോ​ൾ അ​റി​യാ​തെ ച​വി​ട്ടി​പ്പോ​കു​ന്ന​ത് വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്നു.

ചി​ല നാ​യ്ക​ള്‍ കു​ര​ച്ചു​കൊ​ണ്ട് യാ​ത്ര​ക്കാ​ര്‍ക്ക് പി​റ​കെ ഓ​ടു​ന്ന​ത് പ​തി​വാ​ണ്. തീ​വ​ണ്ടി​ചൂ​ളം വി​ളി​ച്ച് വ​രു​ന്ന​ത് കാ​ണു​മ്പോ​ൾ നാ​യ്ക്ക​ള്‍ പ്ലാ​റ്റ് ഫോ​മി​ലൂ​ടെ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടു​ന്ന​ത് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്നു. ഈ ​സ​മ​യ​ത്ത് യാ​ത്ര​ക്കാ​ര്‍ക്കു​നേ​രെ നാ​യ്ക്ക​ള്‍ കു​ര​ച്ചു​ചാ​ടു​ക​യും ഉ​പ​ദ്ര​വി​ക്കാ​ന്‍ മു​തി​രു​ക​യും ചെ​യ്യു​ന്നു. പ്ലാ​റ്റ് ഫോ​മി​ല്‍ നാ​യ്ക്ക​ള്‍ ക​ടി​പി​ടി​കൂ​ടു​ന്ന​തും യാ​ത്ര​ക്കാ​രെ ഭ​യ​പ്പെ​ടു​ത്തു​ന്നു.

പ്ലാ​റ്റ്ഫോം ശു​ചീ​ക​ര​ണ​സ​മ​യ​ത്ത് നാ​യ്ക്ക​ള്‍ റെ​യി​ൽ​വേ​യു​ടെ ശു​ചീ​ക​ര​ണ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ക്ക് വ​ലി​യ ശ​ല്യ​മാ​കു​ക​യാ​ണ്. ശു​ചീ​ക​ര​ണ​സ​മ​യ​ത്ത് ത​ട​സ്സ​മാ​കു​ന്ന ഇ​വ​യെ ഓ​ടി​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ പാ​ടു​പെ​ടു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ മാ​ലി​ന്യ​വും യാ​ത്ര​ക്കാ​ര്‍ വ​ലി​ച്ചെ​റി​യു​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ക​ഴി​ക്കാ​നാ​ണ് നാ​യ്ക്ക​ള്‍ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, മ​ൽ​സ്യ​മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തും റോ​ഡി​ലും ഭീ​ഷ​ണി​യാ​യി നാ​യ്ക്കൂ​ട്ട​ങ്ങ​ൾ ഉ​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stray dogs take over railway station platforms
Next Story