മോഷണം പോയ ഭണ്ഡാരങ്ങൾ റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ച നിലയിൽ
text_fieldsനീലേശ്വരം കൊഴുന്തിൽ നാലാംകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ മോഷണം നടന് ഭണ്ഡാരങ്ങൾ ഉപേക്ഷിച്ച നിലയിൽ
നീലേശ്വരം: കൊഴുന്തിൽ നാലാംകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽനിന്ന് കവർച്ച ചെയ്ത ഭണ്ഡാരങ്ങൾ സമീപത്തെ റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവമറിഞ്ഞ് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി തകർത്ത ഭണ്ഡാരം കസ്റ്റഡിയിലെടുത്തു.
മോഷ്ടിച്ച ശേഷം ഭണ്ഡാരം പൊളിച്ച് പണമെടുത്താണ് ഉപേക്ഷിച്ചത്. നാല് ചെമ്പ് ഭണ്ഡാരങ്ങളും ഒരു സ്റ്റീൽ ഭണ്ഡാരവും അതിലുണ്ടായിരുന്ന പണവുമായാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. മുപ്പതിനായിരത്തോളം രൂപയാണ് നഷ്ടപെട്ടത്.
ഫെബ്രുവരി 22ന് പുലർച്ചെ മൂന്നരക്കും നാലിനും ഇടയിലാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ മുൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്.
മോഷണത്തിനുശേഷം പ്രതികൾ റെയിൽവേ ട്രാക്ക് വഴി രക്ഷപ്പെട്ടതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ക്ഷേത്രത്തിലെ സി.സി.ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പ്രതികളെ കണ്ടെത്താനായി അഞ്ചംഗ പ്രത്യേക സ്ക്വാഡിനെ രൂപവത്കരിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

