Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സ്റ്റെപ് അപ്' പദ്ധതിക്ക് ജില്ലയിൽ തുടക്കം

text_fields
bookmark_border
‘സ്റ്റെപ് അപ് പദ്ധതിക്ക്  ജില്ലയിൽ തുടക്കം
cancel
camera_alt

ജി​ല്ല ഭ​ര​ണ സം​വി​ധാ​ന​വും ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്ര​വും ന​ട​പ്പാ​ക്കു​ന്ന കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​പാ​ടി ക​ല​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാസർകോട്: ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ല വ്യവസായ കേന്ദ്രം നടപ്പാക്കുന്ന 'സ്റ്റെപ് അപ്' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം കാസര്‍കോട് ഗവ. കോളജില്‍ കലക്ടര്‍ ശ്രീധന്യ സുരേഷ് നിര്‍വഹിച്ചു. കോളജ് വിദ്യാര്‍ഥികളില്‍ സംരംഭകത്വ അഭിരുചി വളര്‍ത്തുകയും നൂതന ആശയങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റുകയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.എസ്. അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. കോളജ് ഐ.ക്യു.എ.സി കോഓഡിനേറ്റര്‍ ഡോ.പി. പുഷ്പലത സംസാരിച്ചു. സംരംഭകത്വ ബോധവത്കരണ ക്ലാസിന് ഹോസ്ദുര്‍ഗ് ഉപജില്ല വ്യവസായ ഓഫിസര്‍ ആര്‍.കെ. സ്മിത നേതൃത്വം നല്‍കി. രത്‌നാകരന്‍ നമ്പ്യാര്‍, രാജി നമ്പ്യാര്‍ എന്നിവര്‍ സംരംഭകാനുഭവങ്ങള്‍ പങ്കുവെച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്കുമാര്‍ സ്വാഗതവും കോമേഴ്‌സ് വിഭാഗം മേധാവി കെ. ശുഭ നന്ദിയും പറഞ്ഞു.

ജില്ലയിലെ ആദ്യത്തെ കാമ്പസ് വ്യവസായ പാര്‍ക്കിന് അനുമതി ലഭിച്ച ചീമേനി ഐ.എച്ച്.ആര്‍.ഡി കോളജിനെ ചടങ്ങില്‍ അനുമോദിച്ചു. വിദ്യാര്‍ഥികള്‍ക്ക് വിവിധ സംരംഭകത്വ സാധ്യതകളും സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും പരിചയപ്പെടുത്തുക, സംസ്ഥാന സര്‍ക്കാറിന്റെ സംരംഭക സഹായ പദ്ധതികള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍, വിവിധ വകുപ്പുകള്‍ മുഖേന ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് അവബോധമുണ്ടാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Step Up Scheme Launched In District
Next Story