സംസ്ഥാന ഡീ ലിമിറ്റേഷന്‍ കമീഷന് ഹിയറിങ് ഇന്ന്
text_fieldsകാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കരട് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ലഭ്യമായ പരാതികളില്‍ സംസ്ഥാന ഡീ ലിമിറ്റേഷന്‍ കമീഷന് ഹിയറിങ് ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
കരട് വാര്‍ഡ്/ നിയോജകമണ്ഡല വിഭജന നിര്‍ദേശങ്ങളിൽ നിശ്ചിത സമയപരിധിക്ക് മുമ്പായി ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. മാസ് പെറ്റീഷന് നല്‍കിയിട്ടുള്ളവരിൽ നിന്ന് ഒരു പ്രതിനിധിയെ മാത്രമേ ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
കാസര്‍കോട്, കാറഡുക്ക ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍, കാസര്‍കോട് മുനിസിപ്പാലിറ്റി (311 പെറ്റീഷനുകള്‍) എന്നിവ രാവിലെ ഒമ്പതിനും കാഞ്ഞങ്ങാട് നീലേശ്വരം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍ (പടന്ന ഗ്രാമപഞ്ചായത്ത് ഒഴികെ) കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി (298 പെറ്റീഷനുകള്‍) എന്നിവ രാവിലെ 11നും മഞ്ചേശ്വരം, പരപ്പ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍, നീലേശ്വരം മുനിസിപ്പാലിറ്റി (245 പെറ്റീഷനുകള്‍) എന്നിവ ഉച്ചക്ക് രണ്ടിനും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

