Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎസ്.എസ്.എൽ.സി പരീക്ഷ;...

എസ്.എസ്.എൽ.സി പരീക്ഷ; ജില്ലയിൽ വിജയശതമാനം 99.47

text_fields
bookmark_border
എസ്.എസ്.എൽ.സി പരീക്ഷ; ജില്ലയിൽ വിജയശതമാനം 99.47
cancel
camera_alt

പ്രതീകാത്മക ചിത്രം

കാസർകോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ 99.47 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. ആകെ പരീക്ഷ എഴുതിയ 20,527 വിദ്യാർഥികളിൽ 20,418 പേരാണ് ഉപരിപഠനത്തിന് അർഹതനേടിയത്. കഴിഞ്ഞ അധ്യയനവർഷം 99.57 ശതമാനമായിരുന്നു വിജയശതമാനം. 0.1 ശതമാനമാണ് കഴിഞ്ഞ തവണത്തേതിനെക്കാൾ കുറവ്. ജില്ലയിൽ ആകെ പരീക്ഷ എഴുതിയ ആൺകുട്ടികളുടെ എണ്ണം 10,624 ആണ്. അതിൽ 10,547 പേർ ഉന്നതപഠനത്തിന് അർഹരായി. 9903 പെൺകുട്ടികൾ പരീക്ഷ എഴുതിയതിൽ 9871 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹതനേടി.

കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 5951 ആൺകുട്ടികളും 5447 പെൺകുട്ടികളുമടക്കം ആകെ പരീക്ഷ എഴുതിയ 11,398 പേരിൽ 5883 ആൺകുട്ടികളും 5421 പെൺകുട്ടികളുമടക്കം ആകെ 11,304 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹതനേടി. ഇവിടെ 99.18 ആണ് വിജയശതമാനം. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 4673 ആൺകുട്ടികളും 4456 പെൺകുട്ടികളുമടക്കം ആകെ പരീക്ഷ എഴുതിയ 9129 പേരിൽ 4664 ആൺകുട്ടികളും 4450 പെൺകുട്ടികളുമടക്കം ആകെ 9114 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹതനേടി. ഇവിടെ 99.84 ആണ് വിജയശതമാനം.

ആ​ശ​ങ്ക​യാ​യി കു​റ​യു​ന്ന വി​ജ​യ​ശ​ത​മാ​നം

കാ​സ​ർ​കോ​ട്: കാ​സ​ർ​കോ​ട് റ​വ​ന്യൂ​ജി​ല്ല​യി​ൽ ആ​ശ​ങ്ക​യാ​യി ഓ​രോ​വ​ർ​ഷ​വും വി​ജ​യ​ശ​ത​മാ​നം കു​റ​യു​ന്നു. 2023ൽ 99.82 ​ആ​യി​രു​ന്നു വി​ജ​യ​ശ​ത​മാ​ന​മെ​ങ്കി​ൽ 2024ൽ ​ഇ​ത് 99.64 ശ​ത​മാ​ന​മാ​യി​രു​ന്നു. 0.18 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വ്. 2025ൽ 99.57 ​ശ​ത​മാ​ന​വും. ’24നെ ​അ​പേ​ക്ഷി​ച്ച് 0.07 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വാ​ണ് രേ​ഖ​യി​ലു​ള്ള​ത്. 2026ൽ ​ഇ​ത് 99.47 ശ​ത​മാ​ന​മാ​യി വീ​ണ്ടും കു​റ​ഞ്ഞു. ഇ​ക്കു​റി 0.1 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വാ​ണ് ക​ണ​ക്കി​ലു​ള്ള​ത്. ഓ​രോ​വ​ർ​ഷ​വും കു​റ​യു​ന്ന വി​ജ​യ​ശ​ത​മാ​ന​ക്ക​ണ​ക്ക് തെ​ല്ലൊ​രാ​ശ​ങ്ക​യി​ലാ​ണ് ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും കാ​ണു​ന്ന​ത്. കൂ​ടാ​തെ, മു​ഴു​വ​ൻ എ ​പ്ല​സ് നേ​ടു​ന്ന​തി​ലും ക​ണ​ക്ക് മാ​റി​വ​രു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം 2422 വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു ജി​ല്ല​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ​തെ​ങ്കി​ൽ 2026ൽ 1193 ​പേ​രാ​യി മാ​റി. 1229 പേ​രു​ടെ കു​റ​വാ​ണ് ഈ ​പ​ട്ടി​ക​യി​ലും കാ​ണാ​നു​ള്ള​ത്. എ ​പ്ല​സ് വാ​രി​ക്കോ​രി കൊ​ടു​ക്കു​ന്ന​തി​ൽ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ർ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ​വ്യാ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും മു​ഴു​വ​ൻ വി​ഷ​യ​ത്തി​ൽ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​റ​വും ജി​ല്ല​യി​ലെ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തെ ശ​ത​മാ​ന​ക്ക​ണ​ക്കി​ലെ കു​റ​വും ആ​ശ​ങ്ക​യാ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLC ExamExam Resultskasaragod districtDepartment of Education
News Summary - SSLC exam; Pass percentage in the district is 99.47
Next Story