Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്​പെഷൽ ഡ്രൈവ്​...

സ്​പെഷൽ ഡ്രൈവ്​ മയക്കുമരുന്നുമായി നിരവധിപേർ പിടിയിൽ

text_fields
bookmark_border
സ്​പെഷൽ ഡ്രൈവ്​ മയക്കുമരുന്നുമായി നിരവധിപേർ പിടിയിൽ
cancel
camera_alt

കാ​ഞ്ഞ​ങ്ങാ​ട് ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന

കാ​ഞ്ഞ​ങ്ങാ​ട്: എ​ക്സൈ​സ് ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി നി​ര​വ​ധി പേ​ർ കു​ടു​ങ്ങി. ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ​യും അ​ന​ധി​കൃ​ത മ​ദ്യ​ത്തി​ന്റെ​യും ക​ട​ത്തും വി​പ​ണ​ന​വും ത​ട​യു​ന്ന​തി​നാ​യി ഹോ​സ്ദു​ർ​ഗ് എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ചേ​ർ​ന്ന് ഹോ​സ്ദു​ർ​ഗ് ആ​വി​ക്ക​ര ഭാ​ഗ​ത്ത് സം​യു​ക്ത വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി. ല​ഹ​രി മാ​ഫി​യ​ക​ൾ പാ​ർ​സ​ൽ സ​ർ​വി​സു​ക​ൾ വ​ഴി​യും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലൂ​ടെ​യും നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ളും അ​ന്യ​സം​സ്ഥാ​ന മ​ദ്യ​വും ക​ട​ത്താ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​യാ​ണ് മേ​ഖ​ല​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി മു​ന്ന​റി​യി​പ്പ് ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

എം.​ഡി.​എം.​എ പി​ടി​കൂ​ടി​യവർ

ഹോ​സ്ദു​ർ​ഗ് ക​ടി​ക്കാ​ലി​ൽ​നി​ന്ന്​ ക​ടി​ക്കാ​ൽ പി. ​മു​നീ​റി​നെ (30) 17 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഹോ​സ്ദു​ർ​ഗ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ വി.​വി. പ്ര​സ​ന്ന​കു​മാ​റും സം​ഘ​വും അ​റ​സ്റ്റു ചെ​യ്തു. പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ മ​നോ​ജ്‌, ഗീ​ത എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. ക​ള​നാ​ടു​നി​ന്ന്​ 0. 2.00 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ മേ​ൽ​പ​റ​മ്പ പൊ​ലീ​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് പൂ​ക്കു​ന്ന് സ്വ​ദേ​ശി എ​ൻ. ഷ​ഹ​ന​വാ​സാ​ണ് (34) പി​ടി​യി​ലാ​യ​ത്. എ​സ്.​ഐ ടി. ​അ​ഖി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. മം​ഗ​ൽ​പാ​ടി ചെ​റു​ഗോ​ളി​യി​ൽ​നി​ന്ന്​ 0.6 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​നു​മാ​യി ചെ​റു​ഗോ​ളി ടി.​എം. ഹാ​രി​സി​നെ (36) കു​മ്പ​ള എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ശ്രാ​വ​ൺ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ജി​ജി​ൻ, മൊ​യ്തീ​ൻ സാ​ദി​ക്ക് സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പ്ര​ജി​ത്ത്, ജി​തി​ൻ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ഹ​രി​ശ്രീ എ​ക്സൈ​സ് ഡ്രൈ​വ​ർ ക്രി​സ്റ്റി എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി. ഇ​ച്ചി​ലം​കോ​ട് ദീ​നാ​ർ ന​ഗ​ർ വീ​ട്ടി​ൽ​നി​ന്ന് 0.85 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​ൻ കൈ​വ​ശം സൂ​ക്ഷി​ച്ച ദീ​ന ന​ഗ​ർ മൊ​യ്‌​ദീ​ൻ ഫൈ​റൂ​സി​നെ (32) കു​മ്പ​ള എ​ക്സൈ​സ് പി​ടി​കൂ​ടി.

എ​ക്സൈ​സ് റേ​ഞ്ച് കാ​സ​ർ​കോ​ട്, എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ന്റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നെ​ല്ലി​ക്കു​ന്ന് വെ​ച്ച് 10 ഗ്രാം ​ഉ​ണ​ക്ക ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച നെ​ല്ലി​ക്കു​ന്ന് ക​ട​പ്പു​റ​ത്തെ നൂ​റു​ദ്ദീ​ൻ (29) പി​ടി​യി​ലാ​യി. വി​ദ്യാ​ന​ഗ​ർ പൊ​ലീ​സും ഡാ​ൻ​സാ​ഫും ചേ​ർ​ന്ന് ക​ഞ്ചാ​വ് ബീ​ഡി വ​ലി​ച്ച നാ​ലു​പേ​രെ പി​ടി​കൂ​ടി.

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് പ​ട​ന്ന​ക്കാ​ടി​ന് സ​മീ​പം സ്വി​ഫ്റ്റ് കാ​റി​ൽ ക​ട​ത്തി​യ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 12.75 ഗ്രാം ​എം.​ഡി.​എം.​എ​യും കാ​റും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ട​ന്ന​ക്കാ​ട് കു​റു​ന്തൂ​രി​ലെ അ​ബ്ദു​ൾ സ​ഫ് വാ​ൻ (29), പ​ട​ന്ന​ക്കാ​ട്ടെ മു​ഹ​മ്മ​ദ് ആ​ഷി​ഖ് (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കു​റു​ന്തൂ​ർ ചേ​ണു​ങ്കാ​ൽ റോ​ഡി​ൽ​നി​ന്ന്​ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി അ​നി​ൽ കു​മാ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ച​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ സ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ൾ വാ​ഹ​നം ത​ട​ഞ്ഞു​വെ​ക്കു​ക​യും ഇ​ൻ​സ്പെ​ക്ട​ർ ദി​നേ​ശ​നെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​സ്.​ഐ സി.​വി. പ്രേ​മ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police raidDrug CaseKerala
News Summary - Special drive: Several arrested with drugs
Next Story