സ്മാർട്ടാകാൻ കെ.എസ്.ഇ.ബി
text_fieldsജില്ലയിൽ കെ.എസ്.ഇ.ബി പുതുതായി എത്തിച്ച സ്മാർട്ട് മീറ്റർ
കാഞ്ഞങ്ങാട്: ജില്ലയിൽ കെ.എസ്.ഇ.ബിയുടെ മീറ്ററുകൾ സ്മാർട്ടാവുന്നു. 7500ലേറെ സ്‌മാർട്ട് മീറ്ററുകൾ ജില്ലയിലെത്തിച്ചു. ആദ്യഘട്ടമെന്ന നിലയിലാണ് ഇത്രയും സ്മാർട്ട് മീറ്ററുകൾ ജില്ലയിലെത്തിയിട്ടുള്ളത്. ഇവ സർക്കാർ ഓഫിസുകളിലും സബ് സ്റ്റേഷനുകളിലും സ്ഥാപിച്ചുതുടങ്ങി.
സബ് സ്‌റ്റേഷനുകളിൽ ഫീഡറുകളിലാണ് സ്‌മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത്. കെ.എസ്..ഇബിയിൽ ബദൽ മാതൃകപ്രകാരമാണ് സ്‌മാർട്ട് മീറ്റർ സ്ഥാപിക്കുന്നത്.സബ്‌സ്റ്റേഷനുകളിലെ 11 കെ.വി, 22 കെ.വി ഫീഡറുകളിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന പ്രവൃത്തി ഈമാസം പൂർത്തിയാക്കും. സർക്കാർ ഓഫിസുകളിലെ മീറ്റർ മാറ്റിസ്‌ഥാപിക്കുന്ന പ്രവൃത്തി നവംബറിൽ പൂർത്തിയാക്കാൻ വേഗത്തിലുള്ള പ്രവൃത്തികൾ നടന്നുവരുകയാണ്.
സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത് വേഗത്തിൽ പൂർത്തിയാക്കാൻസംസ്ഥാനസർക്കാർ ഉദ്യോഗസ്ഥർക്ക് കർശനനിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ അധിക കടമെടുപ്പുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയത്.
ആദ്യഘട്ടത്തിൽ സർക്കാർ ഉപഭോക്താക്കാണ് സ്മാർട്ട് മീറ്റർ സ്ഥാപിച്ചുതുടങ്ങിയത്. സോളാർ, ഇ.വി ചാർജിങ്, ടി.ഒ.ഡി (ടൈം ഓഫ് ഡേ) ഉപഭോക്താക്കൾക്ക് മീറ്റർ സ്ഥാപിക്കുന്നതിൽ സോഫ്റ്റ് വെയർ മാറ്റങ്ങൾ ആവശ്യമുള്ളതിനാൽ ഈ വിഭാഗക്കാർക്കുള്ള മീറ്ററുകൾ നവംബറോടെ പൂർത്തിയാക്കാനാണ് തീരുമാനം.
സംസ്ഥാനത്ത് സർക്കാർ ഉപഭോക്താക്കൾക്കായി 1.5 ലക്ഷം സിംഗിൾ ഫേസ് മീറ്ററു കളും 37,000 ത്രീ ഫേസ് മീറ്ററുകളും 1100 എൽ.ടി സി.ടി മീറ്ററുകളും ലഭ്യമാക്കും. സിംഗിൾ ഫേസ് മീറ്ററുകൾ ഭൂരിഭാഗം സെക്ഷൻ ഓഫിസുകളിലും എത്തിക്കഴിഞ്ഞു. ബാക്കി ആവശ്യമായിവരുന്ന മീറ്ററുകൾ അടുത്തുതന്നെ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

