Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'ശിശുമിത്ര' ക്യാമ്പ്...

'ശിശുമിത്ര' ക്യാമ്പ് തുടങ്ങുന്നു; കാസർകോട്ടുനിന്ന്

text_fields
bookmark_border
ശിശുമിത്ര ക്യാമ്പ് തുടങ്ങുന്നു; കാസർകോട്ടുനിന്ന്
cancel
camera_alt

മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററും ‘മാധ്യമം’ ദിനപത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ശിശുമിത്ര’ ക്യാമ്പ് 17ന് കാസർകോട്ടുനിന്ന് തുടങ്ങും


കാസർകോട്​: മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററും 'മാധ്യമം' ദിനപത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന 'ശിശുമിത്ര' ക്യാമ്പ് ഞായറാഴ്ച കാസർകോട്ടുനിന്ന് ആരംഭിക്കും. രാവിലെ 10മുതൽ ഉച്ചക്ക് ഒന്നുവരെ കാസർകോട്​ മുനിസിപ്പൽ കോൺഫറൻസ് ഹാളിലാണ് ക്യാമ്പ്. കുട്ടികളിലുള്ള ഹൃദ്രോഗങ്ങൾ കണ്ടുപിടിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് 'ശിശുമിത്ര'യിലൂടെ ഹൃദ്രോഗ ചികിത്സയും ആവശ്യമായി വരുന്ന സാഹചര്യത്തിൽ ശസ്ത്രക്രിയയും പൂർണമായും കോഴിക്കോട് മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററിൽവെച്ച് സൗജന്യമായി നൽകും.

ക്യാമ്പിൽ പ​ങ്കെടുക്കുന്നവർക്കുള്ള പരിശോധനകൾ സൗജന്യമായിരിക്കും. മുൻകുട്ടി വിളിച്ച് ബുക്ക് ചെയ്യുന്നവർക്കായിരിക്കും ക്യാമ്പിൽ പ​ങ്കെടുക്കാനാവുക. 20ാം വാർഷികം ആഘോഷിക്കുന്ന 'മാധ്യമം' ഹെൽത്ത് കെയറി‍െൻറയും 10ാം വാർഷികത്തിലേക്ക് കടക്കുന്ന മെട്രോമെഡ് ഇൻറർനാഷനലി‍െൻറയും ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കുള്ള പുതിയ കാൽവെപ്പുകൂടിയാണ് ഇൗ പദ്ധതി. സംസ്ഥാനത്ത് വിരലിലെണ്ണാവുന്ന ആശുപത്രികളിൽ മാത്രമേ കുട്ടികൾക്കുള്ള ഹൃദയ ചികിത്സ സൗകര്യം ഇപ്പോഴുള്ളൂ. അവിടെത്തന്നെ പലപ്പോഴും ചികിത്സക്കായി ദീർഘകാലം കാത്തിരിക്കേണ്ടിയും വരും. സാധാരണക്കാർക്ക് ഒരിക്കലും ഉൾക്കൊള്ളാനാവാത്തതായിരിക്കും ചികിത്സ ചെലവ്. ഈ അവസ്ഥക്കുള്ള പരിഹാരമായിക്കൂടിയാണ് 'ശിശുമിത്ര' പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുട്ടികളുടെ ഹൃദയ ചികിത്സ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ആധുനിക ചികിത്സ രീതികളും 'ശിശുമിത്ര'യിലൂടെ കുട്ടികൾക്ക് ലഭ്യമാകും.

'ശിശുമിത്ര' പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനും ക്യാമ്പിൽ പ​ങ്കെടുക്കാനായി ബുക്ക് ചെയ്യുന്നതിനും 9048665555, 04956615555 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shishumitramadhyamam health care
News Summary - ‘Shishumitra’ camp begins; From Kasargod
Next Story