Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരുവ് നായ്​ക്കൾക്ക് ഷെൽട്ടർ ഹോം വരുന്നു; തെ​രു​വു​നാ​യ്​​ക്കൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നും പ​ദ്ധ​തി​

text_fields
bookmark_border
തെരുവ് നായ്​ക്കൾക്ക് ഷെൽട്ടർ ഹോം വരുന്നു; തെ​രു​വു​നാ​യ്​​ക്കൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നും പ​ദ്ധ​തി​
cancel

നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ തെ​രു​വു​നാ​യ്​​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​വ​യെ പി​ടി​കൂ​ടി പാ​ർ​പ്പി​ക്കാ​നാ​യി പ്ര​ത്യേ​ക ഷെ​ൽ​റ്റ​ർ ഹോം ​പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ പി.​പി മു​ഹ​മ്മ​ദ് റാ​ഫി അ​റി​യി​ച്ചു. ജ​ന​കീ​യ ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തോ​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യും സൗ​ക​ര്യ​പ്ര​ദ​മാ​യ ഇ​ടം ക​ണ്ടെ​ത്തി​യാ​ണ് ഷെ​ൽ​ട്ട​ർ ഹോം ​ഒ​രു​ക്കു​ക. ഇ​തി​നൊ​പ്പം തെ​രു​വു​നാ​യ്​​ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നും പ​ദ്ധ​തി​യു​ണ്ടാ​കും. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും ഇ​ത്.

തെ​രു​വു​നാ​യ്​​ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​രി​ക്കാ​ൻ പ​ട്ടി​പി​ടു​ത്ത​ക്കാ​രു​ടെ ഉ​ൾ​പ്പെ​ടെ സേ​വ​നം ആ​വ​ശ്യ​മാ​യി വ​രും. ര​ണ്ട് പ​ദ്ധ​തി​ക​ൾ​ക്കും ഓ​രോ ല​ക്ഷം രൂ​പ വീ​ത​മാ​ണ് ന​ഗ​ര​സ​ഭ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. തെ​രു​വു​നാ​യ്​​ക​ളു​ടെ വം​ശ​വ​ർ​ധ​ന ത​ട​യാ​ൻ ജി​ല്ല അ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ യൂ​നി​റ്റു​മാ​യി ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ​ദ്ധ​തി​യും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കും. ഇ​തി​നൊ​പ്പം ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ളും കാ​ര്യ​ക്ഷ​മ​മാ​യി തു​ട​രാ​നും തീ​രു​മാ​ന​മു​ണ്ട്. സ​ർ​ക്കാ​ർ ഓ​ഫി​സ് സ​മു​ച്ച​യ​ങ്ങ​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​വ അ​ഭ​യം തേ​ടി പെ​റ്റു​പെ​രു​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഓ​രോ സ്ഥ​ല​ത്തും നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​രെ നി​യോ​ഗി​ക്കാ​നും ഇ​വ​ക്ക് ഭ​ക്ഷ​ണ​വും വി​ശ്ര​മ​സ്ഥ​ല​വും കി​ട്ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നും പ​രി​ധി​യി​ലെ സ്ഥാ​പ​ന​ങ്ങ​ളോ​ട് ന​ഗ​ര​സ​ഭ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ടും. ഞാ​യ​റാ​ഴ്ച രാ​ത്രി തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തും പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shelter Home for Stray Dogs Coming Up; Vaccination Drive Also Planned
Next Story