Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്നേഹത്തണലായി ശ​രീ​ഫ്...

സ്നേഹത്തണലായി ശ​രീ​ഫ് അ​സൈ​നാ​ർ

text_fields
bookmark_border
സ്നേഹത്തണലായി ശ​രീ​ഫ് അ​സൈ​നാ​ർ
cancel
camera_alt

ശ​രീ​ഫ് മൊ​ഗ്രാ​ൽ ടൗ​ണി​ൽ പൂ​ച്ച​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്നു

മൊ​ഗ്രാ​ൽ: നാ​യ്ക്ക​ളെ​യും പൂ​ച്ച​ക​ളെ​യും ചേ​ർ​ത്തു​പി​ടി​ച്ച് സം​ര​ക്ഷി​ക്കു​ന്ന മൊ​ഗ്രാ​ലി​ലെ മ​ത്സ്യ​വി​ൽ​പ​ന തൊ​ഴി​ലാ​ളി ശ​രീ​ഫ് അ​സൈ​നാ​റി​ന്റെ ചേ​ർ​ത്തു പി​ടി​ക്ക​ൽ മൊ​ഗ്രാ​ലി​ൽ വേ​റി​ട്ട കാ​ഴ്ച​യാ​വു​ന്നു. ര​ണ്ട് നാ​യ്ക്ക​ളും പ​തി​ന​ഞ്ചോ​ളം വ​രു​ന്ന പൂ​ച്ച​ക​ളും ശ​രീ​ഫ് അ​സൈ​നാ​റി​ന്റെ മ​ത്സ്യ​വി​ൽ​പ​ന സ്റ്റാ​ളി​ൽ നി​ത്യ​സ​ന്ദ​ർ​ശ​ക​രാ​ണ്. രാ​വി​ലെ ശ​രീ​ഫ് എ​ത്തി​യാ​ൽ നാ​യ്ക്ക​ളും പൂ​ച്ച​ക​ളും ഓ​ടി​യെ​ത്തും.

വി​ൽ​പ​ന​ക്കു​മു​മ്പ് പൂ​ച്ച​ക​ൾ​ക്ക് വേ​ണ്ടു​വോ​ളം മ​ത്സ്യ​ങ്ങ​ൾ ന​ൽ​കി​യ​ശേ​ഷ​മേ ശ​രീ​ഫ് മ​ത്സ്യ​വി​ൽ​പ​ന തു​ട​ങ്ങു​ക​യു​ള്ളൂ. വ​യ​റ് നി​റ​ഞ്ഞ് പൂ​ച്ച​ക​ൾ ഉ​ട​ൻ​ത​ന്നെ മ​ട​ങ്ങു​ക​യും ചെ​യ്യും. ഈ ​കാ​ഴ്ച നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​വു​മാ​ണ്. നാ​യ്ക്ക​ൾ​കാ​ക​ട്ടെ മ​ത്സ്യ​ങ്ങ​ളോ​ട​ല്ല പ്രി​യം. ശ​രീ​ഫ് വാ​ങ്ങി ന​ൽ​കു​ന്ന ബി​സ്ക​റ്റു​ക​ളോ​ടാ​ണ്. അ​വ​ർ​ക്ക് തൊ​ട്ട​ടു​ത്ത ബേ​ക്ക​റി​യി​ൽ​നി​ന്ന് ബി​സ്ക​റ്റ് വാ​ങ്ങി​ന​ൽ​കും കു​ടി​ക്കാ​ൻ വെ​ള്ള​വും ന​ൽ​കും. ദാ​ഹ​വും വി​ശ​പ്പു​മ​ക​റ്റി നാ​യ്ക്ക​ളും പി​ന്നാ​ലെ മ​ട​ങ്ങും.

വി​ശ​ന്നു​വ​ല​യു​ന്ന മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ക, സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് ശ​രീ​ഫ് അ​സൈ​നാ​റി​ന്റെ ഈ ​ന​ല്ല മ​ന​സ്സ് പ​റ​യു​ന്ന​ത്. ചൂ​ടു​കാ​ല​മാ​യ​തി​നാ​ൽ പ​ക്ഷി​മൃ​ഗാ​ദി​ക​ൾ​ക്ക് വെ​ള്ളം കി​ട്ടാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്. ഇ​വ​ർ​ക്ക് ഒ​രു അ​ത്താ​ണി​യാ​വു​ക​യാ​ണ് മ​ത്സ്യ​വി​ൽ​പ​ന തൊ​ഴി​ലാ​ളി​യാ​യ ശ​രീ​ഫ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpCatsAnimalsfeeder
News Summary - Sharif Assignar as Snehatana
Next Story