ലൈംഗികാതിക്രമം: യുവാവ് പിടിയിൽ
text_fieldsഅതുനിൽ
കാസർകോട്: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 12കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് കല്പറ്റ എമിലി സ്വദേശിയും നിലവിൽ ബദൂർ ഷേണിയിൽ താമസക്കാരനുമായ അതുനിൽ ആണ് (22) പിടിയിലായത്. 24ന് വൈകീട്ട് 3.50ഓടെ പുത്തിഗെയിലെ മരക്കാട് മുഗു റോഡിലായിരുന്നു സംഭവം. സ്കൂൾ കഴിഞ്ഞ് നടന്നുപോവുകയായിരുന്ന പെൺകുട്ടിയുടെ അടുത്തെത്തിയ പ്രതി, താൻ ഓടിച്ചിരുന്ന കാർ നിർത്തി ലൈംഗിക ഉദ്ദേശ്യത്തോടുകൂടി നഗ്നതാപ്രദർശനം നടത്തുകയായിരുന്നു.
കുമ്പള സബ് ഇൻസ്പെക്ടർമാരായ സനീത്, അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

