ഏഴുതവണ ദേശീയ കാർ റാലി ചാമ്പ്യൻപട്ടം; ഖേൽരത്ന പുരസ്കാര നാമനിർദേശ പട്ടികയിൽ കാസർകോട് സ്വദേശിയും
text_fieldsമൂസ ശരീഫ്
കാസർകോട്: രാജ്യത്തെ മികച്ച കായിക പ്രതിഭകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് പരിഗണിക്കാനുള്ള നാമനിർദേശ പട്ടികയിൽ കാസർകോട് സ്വദേശിയും. ഇന്ത്യൻ കാർ റാലി സർക്യൂട്ടിലെ ഒന്നാം നമ്പർ നാവിഗേറ്ററായ മൂസ ഷരീഫ് ആണ് പട്ടികയിൽ ഇടംപിടിച്ചത്. ഫെഡ േറഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യയാണ് 2017 മുതലുള്ള നേട്ടങ്ങൾ മുൻനിർത്തി ഇദ്ദേഹത്തിെൻറ പേര് നാമനിർദേശം ചെയ്തത്.
ഏഴുതവണ ദേശീയ കാർ റാലി ചാമ്പ്യൻപട്ടം നേടിയിട്ടുണ്ട്. മലേഷ്യ, ഖത്തർ, യു.എ.ഇ തുടങ്ങിയ അന്താരാഷ്ട്ര കാർ റാലികളിൽ നിരവധി തവണ വെന്നിക്കൊടി പാറിച്ചു. 10 വ്യത്യസ്ത രാജ്യങ്ങളിലായി 67 അന്താരാഷ്ട്ര മത്സരങ്ങൾ ഉൾ െപ്പടെ 296 കാർ റാലികളിൽ പങ്കെടുത്തിട്ടുണ്ട്.
35 ദേശീയ കാർ റാലി റൗണ്ടുകളിൽ വിജയിച്ച താരമെന്ന റെക്കോഡും മൂസ ശരീഫിന് സ്വന്തമാണ്. ലിംക ബുക്സ് ഓഫ് റെക്കോഡ്സിലും ഇടം നേടിയ ഈ കായിക പ്രതിഭ കാസർകോട് ജില്ലയിലെ മൊഗ്രാൽ സ്വദേശിയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

