Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടാപകൽ വീടിന്റെ വാതിൽ തകർത്ത് ഏഴ് പവൻ സ്വർണം കവർന്ന പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
പട്ടാപകൽ വീടിന്റെ വാതിൽ തകർത്ത് ഏഴ് പവൻ സ്വർണം കവർന്ന പ്രതികൾ അറസ്റ്റിൽ
cancel
camera_alt

അ​ഭി​രാ​ജ്, ആ​ദി​ത്യ​ൻ

കാഞ്ഞങ്ങാട്: പട്ടാപകൽ വീടിന്റെ വാതിൽ തകർത്ത് ഏഴ് പവൻ സ്വർണം കവർന്ന പ്രതികൾ അറസ്റ്റിൽ. പ്രതികളെ കുടുക്കാൻ പൊലീസ് പരിശോധിച്ചത് 250 സി.സി ടി.വി കാമറകൾ. പ്രതികൾ കുടുങ്ങിയത് പൊലീസിന് നേട്ടമായി.കഴിഞ്ഞ മാസം 20ന് ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊണ്ടാർ വെള്ളക്കടവിലെ സദാനന്ദന്റെ വീട്ടിൽ ആയിരുന്നു കവർച്ച. പകൽ സമയത്ത് വീടിന്റെ പിൻഭാഗത്തെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ കവർച്ച സംഘം അലമാരയിൽസൂക്ഷിച്ചിരുന്ന ഏഴര പവൻ സ്വർണാഭരണങ്ങൾ കവരുകയായിരുന്നു.

സംഭവസ്ഥലത്തിനടുത്ത് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സി.സി ടി.വി ഇല്ലാതിരുന്നിട്ട് 250 ഓളം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു നാട്ടുകാരനായ ഒരാൾ നൽകിയ നേരിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. മോട്ടോർബൈക്കിൽ രണ്ടുപേർ ഹെൽമറ്റ് ധരിച്ച് പോകുന്നത് കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മൈസൂർ, നെഞ്ചങ്കോട്, വരെയുള്ള 250 ഓളം സി.സി ടി.വികൾ പരിശോധിച്ച് അന്വേഷണത്തിന്റെ ഒടുവിൽ പ്രതികളെ തിരിച്ചറിയുകയും ചെയ്തു.എറണാകുളം ജില്ലയിലെ പനങ്ങാട് പുതുതായി താമസിക്കുന്ന കൊല്ലം സ്വദേശിയായ 22 ഓളം കേസുകളിലെ പ്രതിയായ അഭിരാജ് (26) ,

കൊല്ലം പത്തനാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു വരുന്ന ആദിത്യൻ (23) എന്നിവരാണ് അറസ്റ്റിലായത്, രാജിനെ എറണാകുളം പനങ്ങാട് കുമ്പളം വീട്ടിൽവെച്ചും ആദിത്യനെ പത്തനാപുരത്തെ വാടകവീട്ടിൽനിന്നും പിടികൂടി. കാസർകോട് ജില്ല പൊലീസ് മേധാവി രാജിന്റെ നിർദേശപ്രകാരം ബേക്കൽ ഡി.വൈ. എസ്.പി വിനോദ് കുമാർ മേൽനോട്ടത്തിൽ ആദൂർ ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ. ശരത്, സുകുമാരൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രസാദ് പുല്ലൂർ, ജോസ് വിൻസന്റ്, സി.പി.ഒമാരായ സുരേഷ്, നിതിൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Seven Sovereigns Stolen in Daylight, Two Arrested
Next Story