ഒരാഴ്ചക്കിടെ ഏഴു കവർച്ചകൾ; ഞെട്ടലോടെ വ്യാപാരികൾ
text_fieldsകാഞ്ഞങ്ങാട്: നഗരത്തിൽ ഒരാഴ്ചക്കിടെ നടന്നത് ഏഴു കവർച്ചകൾ. കഴിഞ്ഞ ഞായറാഴ്ചയാണ് നഗരത്തിലെ നാലു കടകളിൽ കവർച്ച നടത്തിയത്. ലക്ഷങ്ങൾ വിലയുള്ള തുണിത്തരങ്ങളും മരുന്നുമാണ് മോഷണം പോയത്. കാസര്‍കോട് സ്വദേശി നൗഷാദിെൻറ കാഞ്ഞങ്ങാട് ഫാല്‍കോ ടവറിലുള്ള ഫ്രീക്ക് ജെന്‍സ് കലക്ഷന്സില്നിന്ന് 15,000 രൂപയോളം വിലവരുന്ന കുട്ടികളുടെ ഉടുപ്പുകളും പാൻറ്സും മേശവലിപ്പില്‍ ഉണ്ടായിരുന്ന 5000 രൂപയും മോഷണം പോയി.
തൊട്ടടുത്തുള്ള കാസര്‍കോട് പാണളത്തെ ഗഫൂറിെൻറ ഉടമസ്ഥതയിലുള്ള മർസ ലേഡീസ് കലക്ഷന്സില്നിന്ന് 10,000 രൂപയോളം വരുന്ന കുട്ടികളുടെ ഉടുപ്പുകളും 10,000 രൂപയും മോഷണം പോയി. ദുര്‍ഗ ഹൈസ്‌കൂള്‍ റോഡിലെ മാവുങ്കാല്‍ സ്വദേശി ജയപ്രകാശെൻറ നാഷനല്‍ മെഡിക്കല്‍സില്‍നിന്നു 1500 രൂപയും മോഷ്ടിച്ചിരുന്നു. നാലു സ്ഥലങ്ങളിലും പൂട്ടുപൊളിക്കാതെ ഷട്ടർ കമ്പിപ്പാരകൊണ്ട് തിക്കിയാണ് മോഷ്ടാവ് അകത്തുകടന്നത്. സംഭവത്തിൽ ഹോസ്ദുര്‍ഗ് പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 23ന് വെള്ളിയാഴ്ചയായിരുന്നു നയാബസാറിലെ മെജസ്റ്റിക് മൊബൈല്‍ഷോപ്പിലും ആലാമിപ്പള്ളിയിലെ നീതി മെഡിക്കല്‍ സ്റ്റോറിലും കവർച്ച നടന്നത്. മടിക്കൈ കാഞ്ഞിരപൊയിൽ സ്വദേശി സത്താറിെൻറ ഉടമസ്ഥതയിൽ കാഞ്ഞങ്ങാട് നയാബസാറിൽ പ്രവർത്തിക്കുന്ന മെജസ്റ്റിക് മൊബൈല്‍ഷോപ്പിൽനിന്ന് ലക്ഷങ്ങൾ വിലയുള്ള മൊബൈലുകളാണ് മോഷണം പോയത്. അലാമിപ്പള്ളി ബസ്സ്റ്റാൻഡിന് സമീപത്തെ നീതി മെഡിക്കല്‍ സ്റ്റോറിൽനിന്ന് മരുന്നുകളും മോഷണം പോയിരുന്നു. മൊബൈല്‍ഷോപ്പില്‍നിന്ന് 15 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് കവര്‍ച്ച ചെയ്തതെന്നാണ് പ്രാഥമിക കണക്കുകള്‍.
അടുത്തിടെയാണ് ഇവിടെ പുതിയ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തത്. മൊബൈല്‍ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, പ്രൊജക്ടറുകള്‍, സർവിസിന് ഏൽപിച്ച ഫോണുകൾ, മറ്റ് ഉപകരണങ്ങളുമാണ് കവര്‍ച്ച ചെയ്തത്. നീതി മെഡിക്കല്‍ സ്റ്റോറിെൻറ മേശവലിപ്പിലുണ്ടായിരുന്ന 70,000 രൂപയാണ് നഷ്ടപ്പെട്ടത്. രണ്ടു കവര്‍ച്ചകള്‍ക്കും പിന്നില്‍ ഒരേസംഘം തന്നെയാകാമെന്നാണ് പൊലീസിെൻറ നിഗമനം. കവർച്ചക്കു പിന്നിൽ വലിയ സംഘമെന്ന് പൊലീസ് ആവർത്തിക്കുമ്പോഴും കൂട്ടുപ്രതികളെ ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.
നിര്‍ത്തിയിട്ട് താക്കോല്‍ എടുക്കാതെ പോകല്ലേ
കാഞ്ഞങ്ങാട്: നഗരത്തില്‍ ഇരുചക്രവാഹനങ്ങള്‍ മോഷണം പോകുന്നത് പതിവായതോടെ ജാഗ്രത പാലിക്കാന്‍ പൊലീസ് നിർദേശം. നിര്‍ത്തിയിട്ട് താക്കോല്‍ എടുക്കാതെ പോകുന്ന വാഹനങ്ങളാന്ന് മോഷണം പോകുന്നത്. പെട്ടെന്ന് തിരിച്ചുവരാമെന്ന് കണക്കുകൂട്ടി സ്‌കൂട്ടര്‍ ഏതെങ്കിലും ഷോപ്പിനു മുന്നില്‍ നിര്‍ത്തി കയറുമ്പോഴേക്കും മോഷ്ടാവ് വാഹനവുമായി കടന്നുകളയുകയാണ്. താക്കോല്‍ സൂക്ഷിച്ച വാഹനങ്ങളാണ് മോഷണം പോയതെല്ലാമെന്നതിനാല്‍ ഒരു കാരണവശാലും താക്കോല്‍ വാഹനത്തില്‍ സൂക്ഷിക്കാതിരിക്കുക മാത്രമാണ് വാഹനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ആദ്യം സ്വീകരിക്കേണ്ട മാർഗമെന്ന് പൊലീസ് പറയുന്നു. തിരക്കുള്ള റോഡുകള്‍, വിജനമായ പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇരുചക്രവാഹന മോഷ്ടാക്കളുടെ കേന്ദ്രം.
കോവിഡാണ്, സാമ്പത്തിക ഞെരുക്കമാണ്, ജാഗ്രത കൈവിടരുത്
കാഞ്ഞങ്ങാട്: കോവിഡിെൻറ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക ഞെരുക്കം കാരണം മോഷണം സജീവമാണെന്നും ഇതിനെതിരെ വ്യാപാരികൾ ഉൾെപ്പടെ ജാഗ്രത പാലിക്കണെമന്നും പൊലീസ്. എന്തും മോഷ്ടിക്കാവുന്ന അവസ്ഥയാണിപ്പോഴുള്ളത്. വ്യാപാരസ്ഥാപനങ്ങളിൽ ഒരു കാരണവശാലും ചെറിയ തുകപോലും സൂക്ഷിക്കരുത്.ഇക്കാര്യത്തിൽ വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ പ്രത്യേക നിർദേശം നൽകണം. ഏതു പൂട്ടും തകർത്ത് മോഷണം നടത്താൻ മോഷ്ടാക്കൾക്ക് കഴിയും. വീടുകൾ പൂട്ടി പുറത്തുപോകുന്നവർ നിർബന്ധമായും അയൽവാസിയെ വിവരം അറിയിക്കണം.
പുറത്തുപോകുന്നവർ വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും വീടിനകത്തെ അലമാരയിൽ സൂക്ഷിക്കരുത്.ഇവ വിശ്വസ്തനായ ഒരാളെ ഏൽപിക്കുക. പോകുന്ന വിവരം മേൽവിലാസം സഹിതം ഫോണിൽ വിളിച്ചോ ഫേസ്ബുക്ക് മുഖേനയോ അറിയിക്കണമെന്നും എന്നാൽ, ഇത്തരം വീടുകളെ നിരീക്ഷിക്കാൻ കഴിയുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

