Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightക​ക്കൂ​സ് മാ​ലി​ന്യം...

ക​ക്കൂ​സ് മാ​ലി​ന്യം ഒഴുകുന്നു, കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ, ജനം മൂക്കു പൊത്തണം

text_fields
bookmark_border
ക​ക്കൂ​സ് മാ​ലി​ന്യം ഒഴുകുന്നു, കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ, ജനം മൂക്കു പൊത്തണം
cancel

കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ പ​ഴ​യ ബ​സ് സ്റ്റാ​ൻഡിൽ യാ​ത്ര​ക്കാ​ർ മൂ​ക്കു പൊ​ത്ത​ണം. ക​ക്കൂ​സ് മാ​ലി​ന്യം ബ​സ് സ്റ്റാ​ൻഡിനു​ള്ളി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലൂ​ടെ ഒ​ഴു​കു​ന്നു. ഉ​റ​വ പോ​ലെ ബ​സ് സ്റ്റാ​ന്റി​നു​ള്ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം പൊ​ങ്ങു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​യി. ബ​സ് സ്റ്റാ​ൻഡ് ഷോ​പ്പിങ് കോം​പ്ല​ക്സി​ലെ ശു​ചി​മു​റി​യു​ടെ ടാ​ങ്കാ​ണ് പൊ​ട്ടി​യൊ​ഴു​കു​ന്ന​ത്. ടാ​ങ്ക് നി​റ​ഞ്ഞ​താ​കാം കാ​ര​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ദു​ർ​ഗ​ന്ധം മൂ​ലം വ്യാ​പാ​രി​ക​ൾ മൂ​ക്കു പൊ​ത്തി​യാ​ണ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ന​ഗ​ര​സ​ഭ പ​ഴ​യ ഷോ​പ്പി​ങ് കോം​പ്ല​ക്സ് മോ​ടി പി​ടി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​ട​ക്കി​ടെ പൊ​ട്ടി​യൊ​ലി​ക്കു​ന്ന മാ​ലി​ന്യ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടി​ല്ല. വി​വ​ര​മ​റി​ഞ്ഞ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​വി.​സു​ജാ​ത​യും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞു. ടാ​ങ്ക് നി​റ​ഞ്ഞൊ​ഴു​കു​ന്ന​താ​ണെ​ങ്കി​ൽ മാ​ലി​ന്യം രാ​ത്രി സ​മ​യം നീ​ക്കം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pollution
News Summary - septic tank waste leaks to bus stand ground
Next Story