Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2025 4:43 PM IST Updated On
date_range 24 Jan 2025 4:44 PM ISTഫോട്ടോഗ്രാഫർ രാജൻ കാരിമൂലക്ക് സീനിയർ ഫെലോഷിപ്
text_fieldsbookmark_border
camera_alt
രാജൻ കാരിമൂല
കാസർകോട്: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള സെന്റർ ഫോർ കൾചറൽ റിസോഴ്‌സ് ആൻഡ് ട്രെയ്നിങ്ങിന്റെ സീനിയർ ഫെലോഷിപ് ഫോട്ടോഗ്രാഫർ രാജൻ കാരിമൂലക്ക്.
കേരളത്തിലെ ആദിവാസി-ഗോത്രകലാരൂപങ്ങളുടെ ഫോട്ടോ ഡോക്യുമെന്റേഷനാണ് രണ്ടു വർഷത്തെ ഫെലോഷിപ്. കേരള കലാമണ്ഡലം ഡോക്യുമെന്ററി അവാർഡ്, കൊട്ടാരക്കര ശ്രീധരൻ നായർ ഡോക്യുമെന്ററി അവാർഡ്, കേരള കലാകേന്ദ്രം അവാർഡ്, ഫോട്ടോഗ്രഫിയിൽ ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങൾ എന്നിവ നേടിയിട്ടുണ്ട്. നീലേശ്വരം ചായ്യോത്ത് കാരിമൂല നാരായണന്റെയും ഭാരതിയുടെയും മകനാണ്. മക്കൾ: നിരഞ്ജന, നിവേദിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

