Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഭിചാരക്രിയ ചെയ്ത് വശീകരിച്ചെന്ന്​; സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പരാതി

text_fields
bookmark_border
cpm
cancel
മഞ്ചേശ്വരം: പാർട്ടി അംഗത്തിന്റെ ഭാര്യയെ വശീകരിച്ചു എന്ന പരാതിയിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ അച്ചടക്കനടപടിക്ക് ലോക്കൽ കമ്മിറ്റിയുടെ ശിപാർശ. മീഞ്ച ലോക്കൽ കമ്മിറ്റി അംഗമായ ഭർത്താവിന്റെ പരാതിയിൽ മഞ്ചേശ്വരം ഏരിയ കമ്മിറ്റി അംഗം സി. അരവിന്ദക്കെതിരെയാണ് നടപടിക്ക് പാർട്ടി ലോക്കൽ കമ്മിറ്റി ഐകകണ്​ഠ്യേന നടപടിക്ക് ശിപാർശ ചെയ്തത്.
ഭർത്താവുമായുള്ള പാർട്ടി ബന്ധം ഉപയോഗിച്ച് വീട്ടിൽ എത്തിയിരുന്ന ഇയാൾ ഭാര്യയോട് അടുക്കുകയും ആഭിചാരക്രിയ ചെയ്ത് വശീകരിക്കുകയും ചെയ്തതെന്നാണ് പരാതിയിലുള്ളത്​. ആഭിചാരക്രിയ ചെയ്യുന്ന തെളിവ് അടക്കമാണ് ഭർത്താവ് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തി അരവിന്ദ തെറ്റുകാരൻ എന്ന് ബോധ്യം വന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഏരിയ കമ്മിറ്റിക്ക് നടപടി ശിപാർശ ചെയ്തത്. നേരത്തെയും ഇതേ രീതിയിൽ നിരവധി പരാതി ഇദ്ദേഹത്തിനെതിരെ ജില്ല കമ്മിറ്റിക്കും ഏരിയ കമ്മിറ്റിക്കും നൽകിയിരുന്നെങ്കിലും ഒതുക്കുകയാണ് ചെയ്തത്. അടുത്ത ഏരിയ കമ്മിറ്റി യോഗം നടപടിക്ക് അംഗീകാരം നൽകുമെന്ന് ഒരു ഏരിയ കമ്മിറ്റി അംഗം 'മാധ്യമ'ത്തോട് പറഞ്ഞു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Seduced by witchcraft; Complaint against a CPM area committee member
Next Story