Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2021 4:37 AM GMT Updated On
date_range 15 Sep 2021 4:37 AM GMTഎസ്.ഡി.പി.െഎ പ്രവർത്തകന് കുത്തേറ്റ സംഭവം: നാലുപേർക്കെതിരെ കേസ്
text_fieldsbookmark_border
കുമ്പള: എസ്.ഡി.പി.ഐ പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ നാലുപേർക്കെതിരെ കുമ്പള പൊലീസ് വധശ്രമത്തിന് കേസെടുത്തു. നേരത്തെ ഒരു കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ട കുമ്പളയിലെ ബാസിത്, അനിൽ, കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ആരിക്കാടി കടവത്തെ ഇബ്രാഹിമിെൻറ മകനും മത്സ്യത്തൊഴിലാളിയുമായ സൈനുദ്ദീനാണ് (30) തിങ്കളാഴ്ച സന്ധ്യക്ക് ഏഴുമണിയോടെ കൊടിയമ്മയിൽെവച്ച് കുത്തേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. കുമ്പള എസ്.ഐ വി.കെ. അനീഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ കുമ്പള ടൗണിൽ പ്രകടനം നടത്തി.
Next Story