ഇരുട്ടിന്റെ മറവിൽ മണൽ കടത്തുന്നതായി പരാതി
text_fieldsകൊട്രച്ചാൽ ചകിരി ഫാക്ടറി വളപ്പിൽ പൂഴിയെടുത്ത ഭാഗം
നീലേശ്വരം: കൊട്രച്ചാലിൽ പ്രവർത്തിക്കുന്ന നീലേശ്വരം യന്ത്രവത്കൃത ചകിരി വ്യവസായ സഹകരണ സംഘത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ചകിരി ഫാക്ടറി വളപ്പിൽനിന്ന് രാത്രികാലങ്ങളിൽ മണൽകടത്ത്.
1വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഫാക്ടറി അധികൃതരുടെ ഒത്താശയോടെയാണ് ഇരുട്ടിന്റെ മറവിൽ പൂഴി കടത്തുന്നത്. ഭരണപക്ഷത്തിന്റെ പാർട്ടിയിൽ പെട്ടവരാണ് സംഘത്തിൽ ഉള്ളതെന്നാണ് നാട്ടുകാർ പറയുന്നത്. കൊട്രച്ചാലിലെ ചകിരി ഫാക്ടറിയിൽ തുച്ഛമായ വേതനത്തിൽ തൊഴിൽ ചെയ്തവർക്ക് മാസങ്ങളായി ശമ്പളകുടിശ്ശിക ഉള്ളപ്പോഴാണ് ഇത്തരം അനധികൃത മണൽകടത്ത്. നാട്ടുകാരനായ വിപിൻദാസ് ബന്ധപ്പെട്ടവർക്ക് തെളിവ് സഹിതം പരാതി നൽകി.
കള്ളത്തരം കണ്ടിട്ടും മറ്റ് രാഷ്ട്രീയപാർട്ടികളും വാർഡ് മെംബർമാരും കണ്ടില്ലെന്ന് നടിക്കുന്നത് ഇവർക്ക് ഒത്താശ നൽകുന്നതിന് തുല്യമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

