34 ദിവസങ്ങള്‍ നടന്നു; അവർ കുണിയയിലെത്തി
text_fieldsസമസ്ത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരവനന്തപുരത്തുനിന്ന് കാല്‍നടയായി കുണിയയിലെത്തിയ സലീം അസ്ലമിയെയും ഹാഫിള് ജുനൈദ് മന്നാനിയെയും ഭാരവാഹികള്‍ സ്വീകരിക്കുന്നു
കുണിയ: സമസ്ത ശതാബ്ദി ചരിത്രസംഗമത്തില്‍ സംബന്ധിക്കാനും സമസ്തയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനും തിരുവനന്തപുരത്തുനിന്ന് കാല്‍നടയായി പുറപ്പെട്ടവര്‍ കുണിയയിലെത്തി. ജനുവരി ഒന്നിന് പുറപ്പെട്ട മുഹമ്മദ് സലീം അസ്ലമി, ജുനൈദ് മന്നാനി എന്നിവരാണ് ഒമ്പത് ജില്ലകളിലൂടെ 730 കിലോമീറ്റര്‍ താണ്ടി സമ്മേളന നഗരിയിലെത്തിയത്.
34 ദിവസത്തെ യാത്രയില്‍ ഒരു ബുദ്ധിമുട്ടും നേരിട്ടില്ലെന്നും ഇതരമതസ്ഥരുള്പ്പെടെ പലയിടത്തുനിന്നും ഭക്ഷണം നല്‍കിയെന്നും ഇവർ പറഞ്ഞു. സമസ്ത ശതാബ്ദി സന്ദേഷയാത്രക്ക് ആലപ്പുഴയില്‍ നല്കിയ സ്വീകരണപരിപാടിയിൽ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഇവര്‍ക്ക് പതാക കൈമറിയത്. കുണിയയില്‍ എത്തിയ ഇരുവരെയും മജീദ് ബാഖവി, ഹാദി തങ്ങള്‍, സയ്യിദ് യാസിര്‍ ജമലുല്ലൈലി, ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ല പ്രസിഡന്റ് സാലുദ് നിസാമി, അബ്ദുല്‍ ഖാദര്‍ നദ്വി, മൂസ നിസാമി, ശരീഫ് എൻജിനീയര്‍, സമദ് ഹാജി നിടുങ്കണ്ട തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

