Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസമസ്ത നൂറാം വാര്‍ഷികം;...

സമസ്ത നൂറാം വാര്‍ഷികം; ഒരുങ്ങി കുണിയ

text_fields
bookmark_border
സമസ്ത നൂറാം വാര്‍ഷികം; ഒരുങ്ങി കുണിയ
cancel
Listen to this Article

കുണിയ: നാലു മുതല്‍ എട്ടുവരെ നടക്കുന്ന സമസ്ത 100ാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിനെത്തുന്ന ജനലക്ഷങ്ങളെ വരവേല്‍ക്കാനൊരുങ്ങി കുണിയ. അഞ്ചു ദിവസത്തോളം നീളുന്ന സമ്മേളന ക്യാമ്പിലെത്തുന്ന ആയിരങ്ങളെ സ്വീകരിക്കാനുള്ള തയാറെടുപ്പ് കുണിയയില്‍ മാസങ്ങള്‍ക്കുമുമ്പേ ആരംഭിച്ചിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് ഗ്ലോബല്‍ എക്‌സ്‌പോ വെള്ളിയാഴ്ച ആരംഭിച്ചു. ആദ്യ രണ്ടു ദിവസം സ്ത്രീകള്‍ക്കുമാത്രം പ്രവേശനമനുവദിച്ചിരുന്ന എക്‌സ്‌പോയിലേക്ക് കഴിഞ്ഞദിവസം മുതല്‍ പുരുഷന്മാര്‍ക്കും പ്രവേശനമനുവദിച്ചു.

സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സിയാറത്ത് നടന്നു. 100 പതാകകള്‍ സമസ്ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഏറ്റുവാങ്ങും. സമസ്ത ട്രഷറര്‍ ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, അറ്റാശ്ശേരി മമ്മിക്കുട്ടി ഹസ്രത്ത് തുടങ്ങിയ പ്രമുഖ പണ്ഡിതരും ഉമറാക്കളും സംബന്ധിക്കും.

വരക്കലില്‍നിന്ന് പതാകകള്‍ തളങ്കര മാലിക് ദീനാര്‍ മഖാമിലേക്ക് കൊണ്ടുവരും. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മാലിക് ദീനാര്‍ മഖ്ബറയില്‍നിന്ന് പതാകകള്‍ 3313 വിഖായ, ഖിദ്മ, ആമില വിഭാഗങ്ങളിലെ വളന്റിയര്‍മാരുടെ അകമ്പടിയോടെ സമ്മേളന നഗരിയിലെത്തിക്കും. വൈകീട്ട് നാലിന് 100 പതാകകളും ഉയരുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samastha100th anniversary
News Summary - Samastha 100th anniversary
Next Story