ശമ്പള മുടക്കം: കേന്ദ്രത്തിനെതിരെ പ്രതിഷേധം
text_fieldsഅധ്യാപക സർവിസ് സംഘടന സമരസമിതിയുടെയും ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ നടന്ന കരിദിനാചരണം
കാസർകോട്: കേരളത്തിനു അർഹതപ്പെട്ട വിഹിതം അനുവദിക്കാതെ ശമ്പളവും പെൻഷനും തടസ്സപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് അധ്യാപക സർവിസ് സംഘടന സമരസമിതി നേതൃത്വത്തിൽ കരിദിനം ആചരിച്ചു. വിദ്യാനഗർ സിവിൽ സ്റ്റേഷനിൽ പ്രകടനത്തിനുശേഷം നടന്ന പ്രതിഷേധ യോഗം കെ. ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു.
പ്രസാദ് കരുവളം അധ്യക്ഷനായി. കെ.പി ഗംഗാധരൻ, വി. ശോഭ എന്നിവർ സംസാരിച്ചു. ടി. പ്രകാശൻ സ്വാഗതം പറഞ്ഞു. ഹോസ്ദുർഗ് സിവിൽ സ്റ്റേഷനിൽ വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. രാജൻ അധ്യക്ഷത വഹിച്ചു.
ചെറുവത്തൂരിൽ വി. ജഗദീഷ്, ടി.കെ. ചന്ദ്രമോഹൻ, കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കാസർകോട് താലൂക്ക് ഓഫിസ് പരിസരത്ത് കെ.ജി. പ്രതീഷ് ഉദ്ഘാടനം ചെയ്തു. എ. ആമിന അധ്യക്ഷത വഹിച്ചു.
കാസർകോട്: സാങ്കേതിക പിഴവുകൾ അടിയന്തരമായി പരിഹരിച്ച് സർക്കാർ ജീവനക്കാരുടേയും, അധ്യാപകരുടേയും ശമ്പള വിതരണം പൂർത്തിയാക്കണമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ല എക്സി. യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് നൽകേണ്ട വിഹിതം മുടക്കുന്ന കേന്ദ്ര നിലപാട് പ്രതിഷേധകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു. മാസാദ്യം നിരവധി വായ്പ അടവുകൾ ഉള്ളവരാണ് ഭൂരിഭാഗം ജീവനക്കാരും, അധ്യാപകരും. ശമ്പളം വൈകുന്നത് മൂലം ഇതെല്ലാം തടസ്സപ്പെടുന്ന സാഹചര്യമുണ്ട്. യോഗത്തിൽ ജില്ല പ്രസിഡന്റ് എം.ടി. രാജീവൻ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട്: ശമ്പളവും പെൻഷനും തടസപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ ശ്രമം ഉപേക്ഷിക്കുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിക്കുന്നതിന് വേണ്ടി അധ്യാപക സർവിസ് സംഘടന സമര സമിതിയുടെയും ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ കരിദിനമാചരിച്ചു. ഇതിന്റെ ഭാഗമായി ജില്ല താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്: സർക്കാർ ജീവനക്കാരുടെ ശമ്പള നിഷേധത്തിനെതിരെയും 19 ശതമാനം ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടും എൻ.ജി.ഒ അസോസിയേഷൻ കാഞ്ഞങ്ങാട് സബ് ട്രഷറി ഓഫിസിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് മെംബർ അശോക് കുമാർ കോടോം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് രതീഷ് പെരിയങ്ങാനം അധ്യക്ഷത വാഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

