എസ്.ഐയെ അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസ്
text_fieldsപ്രതീകാത്മക ചിത്രം
പൈവളിഗെ: കൊലക്കേസ് പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തിയ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ എസ്.ഐയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതിന് യുവാവിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പൈവളിഗെയിലെ ഹര്ഷാദിനെതിരെയാണ് കേസ്. രണ്ടു വര്‍ഷം മുമ്പ് സീതാംഗോളിയിലെ അബൂബക്കര്‍ സിദ്ധീഖിനെ തല കീഴാക്കി മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന കേസിലെ പ്രതിയെയാണ് പൊലീസ് അന്വേഷിച്ചെത്തിയത്. ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്ന പ്രതി വീട്ടിലെത്താനുള്ള സാധ്യത മുന്നില്‍ കണ്ട് പൊലീസ് വീടും പരിസരവും നിരീക്ഷിച്ചു വരുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് എസ്.ഐയും സംഘവും ഈ വീടിന് സമീപം റോഡില്‍ കൂടി പോകുന്നതിനിടെ ഹര്‍ഷാദ് ജീപ്പ് തടഞ്ഞ് പൊലീസ് വാഹനം എടുത്തുമാറ്റണമെന്ന് ആവശ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്. ഹര്‍ഷാദ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

