Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിൻ യാത്രക്കാരുടെ സുരക്ഷ: നടപടികൾ കടലാസിൽ

text_fields
bookmark_border
കോച്ചുകളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല
ട്രെയിൻ യാത്രക്കാരുടെ സുരക്ഷ: നടപടികൾ കടലാസിൽ
cancel

കാസർകോട്: സ്ത്രീകളും കുട്ടികളുമടക്കം ട്രെയിൻ യാത്രയിൽ ആക്രമണത്തിനും പീഡനങ്ങൾക്കും ഇരയാകുന്നത് തുടർക്കഥയാകുമ്പോഴും റെയിൽവേയുടെ സുരക്ഷാപ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങുന്നു. ഇന്ത്യൻ റെയിൽവേയുടെ ശുഭയാത്ര യാത്രക്കാർക്ക് ഇപ്പോൾ അന്യമാവുകയാണ്. കൂടുതലും ദീർഘദൂരയാത്രക്കാരാണ് ഭീഷണി നേരിടുന്നത്. പിടിച്ചുപറിയും മോഷണവും ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യാത്ത ദിവസങ്ങളില്ല. ഉത്തരേന്ത്യയിൽ ട്രെയിൻ യാത്രക്കിടെ ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളുമൊക്കെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് യാത്രക്കാരിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

2011ൽ ഷൊർണൂരിൽ ക്രൂരപീഡനത്തിനിരയായ യുവതി കൊല്ലപ്പെട്ട സംഭവത്തിനുശേഷം സ്ത്രീ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ച നടപടികളൊന്നും പ്രാബല്യത്തിലാക്കാൻ കഴിഞ്ഞിട്ടില്ല. 2011ൽ ഷൊർണൂരിൽ ക്രൂരപീഡനത്തിനിരയായ യുവതി കൊല്ലപ്പെട്ട സംഭവത്തിനുശേഷം സ്ത്രീ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ച നടപടികളൊന്നും പ്രാബല്യത്തിലാക്കാൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ആഴ്ചയാണ് പാലക്കാട്-തൂത്തുക്കുടി പാലരുവി എക്സ്പ്രസിൽ ട്രെയിൻ യാത്രക്കിടെ കുട്ടി ക്രൂര പീഡനത്തിനിരയാകുന്നതിൽനിന്ന് മറ്റൊരു യാത്രക്കാരിയുടെ ഇടപെടലിനെ തുടർന്ന് രക്ഷപ്പെട്ടത്. റെയിൽവേ സുരക്ഷാസേനയുടെ അഭാവം, പൊലീസ് ഇടപെടലുകളിലെ പരിമിതി, റെയിൽവേ പൊലീസിലെ ഒഴിവ്, ടി.ടി.ഇമാരുടെ ജോലിഭാരം ഇതൊക്കെ യാത്രക്കാരുടെ സുരക്ഷ ഒരുക്കുന്നതിന് തടസ്സമാന്നുണ്ടെന്നാണ് ആക്ഷേപം. റെയിൽവേ പൊലീസിൽതന്നെ കൂടുതൽ തസ്തികകൾ സൃഷ്ടിച്ചുള്ള നിയമനവും എവിടെയും എത്തിയിട്ടുമില്ല.

റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ജീവനക്കാർ അധിക ജോലികഭാരം കൊണ്ട് വിയർക്കുകയാണ്. ഏറ്റവും ഒടുവിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോച്ചുകളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുമെന്ന റെയിൽവേയുടെ പ്രഖ്യാപനമുണ്ടായത്. ഇതിനായി കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതിയും നൽകിയിരുന്നു. എന്നിട്ടും നടപടി എങ്ങുമെത്തിയിട്ടില്ല. ഈ മെല്ലെപ്പോക്ക് നടപടിയാണ് യാത്രക്കാരുടെ സുരക്ഷാവീഴ്ചക്ക് കാരണമാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Safety of train passengers: Measures on paper
Next Story