പൂട്ടിയിട്ട വീട്ടിൽ കവർച്ച; ആറര പവനും 5000 രൂപയും കവർന്നു
text_fieldsകവര്‍ച്ച നടന്ന വീട്ടില്‍ പൊലീസ് ഡോഗ് സ്ക്വാഡും
ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുന്നു
ഉദുമ : ഉദുമയില്‍ പൂട്ടിയിട്ട വീട്ടിൽ കവർച്ച നടന്നു. ആറര പവന് സ്വര്‍ണാഭരണവും അയ്യായിരം രൂപയും കവര്‍ന്നു. ഉദുമ ബാര മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രത്തിന് മുന്‍വശത്തെ മുരളിയുടെ വീട്ടിലാണ് വെളളിയാഴ്ച രാത്രി കവര്‍ച്ച നടന്നത്. മുരളി വിദേശത്താണ്.
ഇയാളുടെ വീട്ടിൽ സൂക്ഷിച്ച സ്വർണത്തിന്റെ മൂന്ന് പവന് തൂക്കം വരുന്ന മാല, ഒന്നര പവന് തൂക്കംവരുന്ന വള, അര പവന് തൂക്കം വരുന്ന വിവാഹ മോതിരം, രണ്ട് ഗ്രാം തൂക്കം വരുന്ന കല്ല് വച്ച മോതിരം, അര പവന് തൂക്കം ഒരു ജോഡി റിങും മുത്തുമുള്ള കമ്മല്‍, രണ്ട് ഗ്രാം തൂക്കം വരുന്ന ഡയമണ്ട് സ്റ്റെഡ്, ഒരു പവന് തൂക്കം വരുന്ന കൈ ചെയിൻ എന്നിങ്ങനെ ആറര പവനോളം വരുന്ന സ്വർണഭരണങ്ങളും പെഴ്സില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയും അടക്കം 6.30 ലക്ഷം രൂപ വില വരുന്ന മുതലുകളാണ് നഷ്ടപെട്ടത്. വീടിന്റെ സിറ്റൗട്ടില്‍ ഒരു കൈക്കോട്ട് കൊണ്ടുവെച്ച നിലയിലാണ്. വിവരമറിഞ്ഞ് മേല്‍പറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പൊലീസ് ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും കവര്‍ച്ച നടന്ന വീട്ടില്‍ എത്തി പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു. വീട്ടില്‍ രാത്രി ആള്‍താമസം ഇല്ലാത്തതറിഞ്ഞ ആരെങ്കിലും ആയിരിക്കാം കവര്‍ച്ചക്ക് പിന്നിലെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. സമീപത്തുളള സി.സി.ടി.വി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

