പഴം-പച്ചക്കറി കടയിൽ കവർച്ച; നിരീക്ഷണ കാമറയിൽ മോഷ്ടാവിെൻറ ചിത്രം പതിഞ്ഞു
text_fieldsവിദ്യാനഗറിലെ കവർച്ച നടന്ന പഴം-പച്ചക്കറി കടയിൽ പൊലീസ് സംഘം പരിശോധന നടത്തുന്നു
കാസർകോട്: ബി.സി റോഡിൽ ദേശീയപാതയോരത്തെ പഴം–പച്ചക്കറി കടയിൽ കവർച്ച. വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിലിന് കീഴിലുള്ള കടയിലാണ് കവർച്ച നടന്നത്. സമീപത്തെ മാർക്കറ്റ് ഫെഡിെൻറ ഓഫിസിലും കവർച്ചശ്രമം നടന്നു. മുൻഭാഗത്തെ ഗ്രില്ലിെൻറ പൂട്ട് തകർക്കാൻ ശ്രമിച്ച നിലയിലാണ്. ജനൽ തകർത്താണ് കവർച്ച നടന്നത്.
കാസർകോട് കോഓപറേറ്റിവ് മാർക്കറ്റിങ് ആൻഡ് െപ്രാസസിങ് സൊസൈറ്റി ഓഫിസും ഇതേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ദേശീയപാത വികസനത്തിനായി വിദ്യാനഗർ ജല അതോറിറ്റി ഡിവിഷനൽ ഓഫിസിനു സമീപത്തെ ഓഫിസ് ഒഴിവാക്കിയതിനെ തുടർന്ന് മാർക്കറ്റിങ് സൊസൈറ്റി ഓഫിസ് താൽക്കാലികമായി ഇവിടെയാണ് പ്രവർത്തിക്കുന്നത്.
തിങ്കളാഴ്ച രാവിലെ ജീവനക്കാരെത്തി കട തുറന്നപ്പോഴാണ് കവർച്ച ശ്രദ്ധയിൽപെട്ടത്. പിറകുഭാഗത്തെ ജനൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് മേശമുകളിൽ ഇരുമ്പ് പെട്ടിയിൽ വെച്ചിരുന്ന പണമാണ് എടുത്തത്. ജനലിെൻറ ഇരുമ്പുകമ്പി ഉപയോഗിച്ചാണ് ഉൾഭാഗത്തെ വാതിൽ പൊളിച്ചത്. പള്ളിക്കരയിലെ സ്വാശ്രയ കർഷക സമിതി പ്രസിഡൻറ് കൂടിയായ രംഗനാഥനാണ് കട നടത്തുന്നത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കട അടച്ചിരുന്നത്.
ഞായറാഴ്ച തുറന്നിരുന്നില്ല. മേശമുകളിലുണ്ടായിരുന്ന ചെറിയ ഇരുമ്പ് പെട്ടിയിൽ ആയിരം രൂപയിൽ താഴെ മാത്രമാണുണ്ടായിരുന്നത്. മറ്റൊരു സ്ഥലത്ത് കുറച്ച് പണം വെച്ചിരുന്നെങ്കിലും മോഷ്ടാവിെൻറ ശ്രദ്ധയിൽപെട്ടിരുന്നില്ല.
കടയിലെ നിരീക്ഷണ കാമറയിൽ മോഷ്ടാവിെൻറ ചിത്രം പതിഞ്ഞിട്ടുണ്ട്. മാസ്ക് ധരിച്ച യുവാവാണ് കവർച്ച നടത്തിയത്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കവർച്ച നടന്നത്. പിറകുഭാഗത്തെ ജനൽ കാലപ്പഴക്കത്താൽ ദ്രവിച്ച നിലയിലായിരുന്നു. കടയുടെ മുൻഭാഗത്തെ നിരീക്ഷണ കാമറകളിൽ ഒന്ന് ഒരാഴ്ച മുമ്പ് നശിപ്പിച്ചിരുന്നു. രംഗനാഥെൻറ പരാതിയിൽ വിദ്യാനഗർ എസ്.ഐ കെ. പ്രശാന്തിെൻറ നേതൃത്വത്തിലുള്ള പൊലീസ് പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

