റവന്യൂ കായികമേളക്ക് ഇന്ന് സമാപനം; ഹോസ്ദുർഗ് ഉപജില്ല മുന്നിൽ
text_fieldsകാസര്‍കോട് റവന്യൂ ജില്ല സ്കൂള്‍ കായികമേള
നീലേശ്വരം: 67ാമത് കാസര്‍കോട് റവന്യൂ ജില്ല സ്കൂള്‍ കായികമേള വെള്ളിയാഴ്ച സമാപിക്കും. സമാപന സമ്മേളനം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
സമ്മാനദാനം പൊലീസ് മേധാവി ബി.വി. വിജയഭാരതും നിർവഹിക്കും. 19 സ്വർണവും 13 വെള്ളിയും 11 വെങ്കലവും നേടി 163 പോയൻറുമായി ഹോസ്ദുർഗാണ് മുന്നിലുള്ളത്. 15 സ്വർണവും 18 വെള്ളിയും 18 വെങ്കലവും നേടി 154 പോയന്റുമായി കാസർകോട് ഉപജില്ല രണ്ടാം സ്ഥാനത്തും 13 സ്വർണവും ഒമ്പതു വെള്ളിയും 13 വെങ്കലവും നേടി 116 പോയന്റുമായി ചെറുവത്തൂർ മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു.
‘പരിക്കുപറ്റിയോ മക്കളേ’
നീലേശ്വരം: ജില്ല കായികമേള ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുമ്പോൾ മേളയിൽ പരിക്കുപറ്റിയവർക്ക് കരുതലായി ജില്ല ആയുർവേദ ഹോസ്പിറ്റൽ ടീം രംഗത്തുണ്ട്. നാലു പേരടങ്ങുന്ന ടീം മെഡിക്കൽ ഓഫിസർ ജ്യോതിരാഗയുടെ നേതൃത്വത്തിലാണ്. ഇതാദ്യമായാണ് കായികമേളയിൽ ആയുർവേദ ഡോക്ടർമാർ സേവനതൽപരരായി വരുന്നത്.
ഡോ. ജസ്നി, ദീപ്തി ജോസ്, അരുൺലാൽ എന്നിവരാണ് ടീമിലുള്ളത്. പരിക്കുപറ്റിയവർക്ക് മരുന്നുകൾ നൽകുകയും ബാൻഡേജ് നൽക്കുകയും ചെയ്യുന്നുണ്ട്. പൊതുജനങ്ങളെയും പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

