റവന്യൂ ജില്ല സ്കൂൾ കലോത്സവം; കാസർകോട് ഉപജില്ല മുന്നേറ്റം തുടരുന്നു
text_fieldsമലപ്പുലയാട്ടം-ഹയർ സെക്കൻഡറി (എച്ച്.എസ്.എസ്, ചട്ടഞ്ചാൽ)
മലപ്പുലയാട്ടവും ഭരതനാട്യവും നാടകവും ചാക്യാർകൂത്തും അരങ്ങുതകർത്ത ജില്ല കലോത്സവത്തിന്റെ രണ്ടാംനാൾ മൊഗ്രാലിന്റെ മണ്ണും മനസ്സും നിറഞ്ഞൊഴുകി. കലയെ നെഞ്ചേറ്റിയ നാടിനിത് ആഘോഷരാവ്. രണ്ടാംനാളിന്റെ അവസാനവും വിട്ടുകൊടുക്കാതെ കാസർകോട് ഉപജില്ലതന്നെ മുന്നിലുണ്ട്. 753 പോയന്റാണ് ഉപജില്ല നേടിയത്. 722 പോയന്റുമായി ഹോസ്ദുർഗും 677 പോയന്റുമായി ചെറുവത്തൂരും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. തൊട്ടുപിന്നിൽ 653 പോയന്റുമായി കുമ്പളയും 644 പോയന്റുമായി ബേക്കലുമാണ് മത്സരരംഗത്തുള്ളത്. കലോത്സവം ബുധനാഴ്ച സമാപിക്കും
സ്കൂളിൽ ദുർഗ എച്ച്.എസ്.എസ് മുന്നിൽ
മൊഗ്രാൽ: സ്കൂളുകളുടെ പോയന്റ് നിലയിൽ ദുർഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട് ബഹുദൂരം മുന്നിൽ. 171 പോയന്റാണ് സ്കൂളിന്. രണ്ടാമതുള്ള സി.എച്ച്.എസ്.എസ് ചട്ടഞ്ചാലിന് 143 പോയന്റാണുള്ളത്. ജി.എച്ച്.എസ്.എസ് പാക്കം-125, രാജാസ് എച്ച്.എസ്.എസ് നീലേശ്വരം-120, ജി.എച്ച്.എസ്.എസ് കമ്പല്ലൂർ-112 പോയന്റുമായി ഗോധയിലുണ്ട്.
അഞ്ചാമതും വൈഗ സംസ്ഥാന തലത്തിലേക്ക്
അഞ്ചാം തവണയും വൈഗ സംസ്ഥാനതലത്തിലേക്ക് മത്സരത്തിന് പോകും. തുടർച്ചയായി നാലു തവണ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ വൈഗ മനോജ് കഴിഞ്ഞവർഷം തിരുവനന്തപുരത്ത് നടന്ന കേരള സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി എന്നീ മൂന്നിനങ്ങളിലാണ് എ ഗ്രേഡ് നേടിയത്. ഇത്തവണയും ഇതേ ഇനങ്ങളിലാണ് വൈഗ മത്സരിക്കുക.
2025 ഡിസംബർ 19ന് പുണെയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ ദേശീയ കലാ ഉത്സവ് മത്സരത്തിൽ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത വൈഗ ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിൽ (മോഹിനിയാട്ടം) മൂന്നാം സ്ഥാനം കൈവരിച്ച് കേരളത്തിനഭിമാനമായിരുന്നു. ക്ഷേത്ര ശിൽപി മനോജ് പൊടിപ്പള്ളത്തിന്റെയും ബിജി മനോജിന്റെയും മകളാണ്. കാഞ്ഞങ്ങാട് രഘു മാഷാണ് വൈഗയുടെ ഗുരുനാഥൻ. ജി.എച്ച്.എസ്.എസ് പാക്കത്തിലാണ് പഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

