കാൽപന്തിൽ ജീവനക്കാർ ‘ഏറ്റുമുട്ടി’
text_fieldsകൊവ്വൽപള്ളി ടർഫിൽ പൊലീസ് ഇൻസ്പെക്ടർ പി. അജിത് കുമാർ ഫുട്ബാൾ മത്സരം ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: കാൽപന്തിൽ സർക്കാർ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത് കൗതുകമായി. ഫെബ്രുവരി 13, 14, 15 തീയതികളിൽ കാഞ്ഞങ്ങാട് നടക്കുന്ന ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (എ.കെ.എസ്.ടി.യു) 28ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് സർക്കാർ സർവിസ് ടീമുകളെയും സംഘടനകളെയും പങ്കെടുപ്പിച്ചുള്ള മത്സരം.
ജില്ലതല ഫുട്ബാൾ ടൂർണമെന്റ് കൊവ്വൽപള്ളി ടർഫിലായിരുന്നു. പൊലീസ് ഇൻസ്പെക്ടർ പി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. വിനയൻ കല്ലത്ത്, എം.ടി. രാജീവൻ, സുനിൽകുമാർ കരിച്ചേരി, രാജേഷ് ഓൾ നടിയൻ, എ. സജയൻ, ടി.എ. അജയകുമാർ, കെ. വിനോദ്കുമാർ, ഒ. പ്രതീഷ്, എം. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
മത്സരത്തിൽ എ.കെ.എസ്.ടി.യു, എക്സൈസ്, ആരോഗ്യം, കോടതി, സർവേ, കെ.എസ്.ഇ.ബി, പൊതുമരാമത്ത്, വിദ്യാഭ്യാസം, റവന്യൂ, ജല അതോറിറ്റി, കേന്ദ്ര സർവകലാശാല ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ വിജയികളായ പൊതുവിദ്യാഭ്യാസ വകുപ്പ് ടീമിന് ഇ.കെ. മാസ്റ്റർ സ്മരണാർഥം കുടുംബം ഏർപ്പെടുത്തിയ ട്രോഫിയും കാഷ് അവാർഡും എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി എം. ശ്രീജിത്ത് സമ്മാനിച്ചു.
രണ്ടാം സ്ഥാനം നേടിയ എക്സൈസ് വകുപ്പ് ടീമിന് മടിക്കൈ കുഞ്ഞിക്കണ്ണന്റെ പേരിൽ കുടുംബം ഏർപ്പെടുത്തിയ ട്രോഫിയും കാഷ് അവാർഡും എ.കെ.എസ്.ടി.യു ജില്ല പ്രസിഡന്റ് എം.ടി. രാജീവൻ സമ്മാനിച്ചു. മികച്ച ഫോർവേഡ്, ഡിഫൻഡർ, ഗോൾകീപ്പർ എന്നിവർക്കും സമ്മാനങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

