Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകു​മ്പ​ള​യി​ലെ...

കു​മ്പ​ള​യി​ലെ ചെ​ങ്ക​ൽ ക്വാ​റി; പൊ​ടി​യി​ൽ മു​ങ്ങി ജ​നം

text_fields
bookmark_border
കു​മ്പ​ള​യി​ലെ ചെ​ങ്ക​ൽ ക്വാ​റി; പൊ​ടി​യി​ൽ മു​ങ്ങി ജ​നം
cancel
camera_alt

കു​മ്പ​ള ബ​ദ്രി​യ ന​ഗ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​ങ്ക​ൽ ക്വാ​റി

കാ​സ​ർ​കോ​ട്: കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ 20ാം വാ​ർ​ഡി​ലെ ബ​ദ്രി​യാ ന​ഗ​റി​ൽ ചെ​ങ്ക​ൽ​ക്വാ​റി​യി​ലെ പൊ​ടി​പ​ട​ല​ങ്ങ​ൾ തി​ന്നാ​ൻ വി​ധി​ക്ക​പ്പെ​ട്ട് നാ​ട്ടു​കാ​ർ. ബ​ദ്രി​യ ന​ഗ​ർ അം​ഗ​ൻ​വാ​ടി റോ​ഡ് പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത ക്വാ​റി​ക​ളി​ൽ​നി​ന്നു​ള്ള ചെ​ങ്ക​ൽ പൊ​ടി ശ്വ​സി​ച്ച് ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് മാ​റാ​രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന അ​ന​ധി​കൃ​ത ചെ​ങ്ക​ൽ​ക്വാ​റി​യാ​ണി​ത്. ​കാ​റ്റി​ൽ പ​റ​ന്നെ​ത്തു​ന്ന പൊ​ടി​പ​ട​ല​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ​യും വ​യോ​ധി​ക​രു​ടെ​യും ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്കും ത്വ​ക്ക് രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

​പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളും കി​ണ​റു​ക​ളും ചെ​ങ്ക​ൽ​പൊ​ടി​യി​ൽ മു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. രാ​വി​ലെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ക​ഴു​കി​വൃ​ത്തി​യാ​ക്കി​യാ​ലും വൈ​കീ​ട്ടാ​കു​മ്പോ​ഴേ​ക്കും പൊ​ടി​നി​റ​ഞ്ഞ് വൃ​ത്തി​കേ​ടാ​കും. ക്വാ​റി​മൂ​ലം ഏ​റെ ദു​രി​താ​വ​സ്ഥ​യി​ലാ​യ​ത് പ്ര​ദേ​ശ​ത്തെ അ​ർ​ബു​ദ​രോ​ഗി​ക​ളാ​ണ്. രോ​ഗാ​വ​സ്ഥ​യി​ൽ പോ​ലും സ​മാ​ധാ​ന​മാ​യൊ​ന്ന് കി​ട​ന്നു​റ​ങ്ങാ​ൻ​പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. പി​ഞ്ചു​കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മ​ട​ക്ക​മു​ള്ള​വ​ർ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ഴും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ണ്ട്.

​ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ക്വാ​റി ന​ട​ത്തു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട ഒ​രു​വി​ധ സു​ര​ക്ഷ​മാ​ന​ദ​ണ്ഡ​ങ്ങ​ളും ഇ​വി​ടെ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യു​ണ്ട്. വീ​ടു​ക​ളി​ൽ​നി​ന്ന് കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​ച്ച് ക്വാ​റി​ക്ക് ചു​റ്റും സു​ര​ക്ഷാ​വ​ല​യ​മൊ​രു​ക്കി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ അ​നു​വാ​ദം രേ​ഖാ​മൂ​ലം വാ​ങ്ങി​യ​ശേ​ഷം ചെ​ങ്ക​ൽ​ക്വാ​റി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ച​ട്ടം നി​ല​വി​ലു​ണ്ടെ​ങ്കി​ലും ഇ​വി​ടെ അ​തൊ​ന്നും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പു​ല​ർ​ച്ചെ നാ​ലു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യും ചി​ല ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​യും ക്വാ​റി പ്ര​വ​ർ​ത്തി​ക്കും. കു​മ്പ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ജി​യോ​ള​ജി വ​കു​പ്പ്, ത​ഹ​സി​ൽ​ദാ​ർ, ക​ല​ക്ട​ർ എ​ന്നി​വ​ർ​ക്ക് നാ​ട്ടു​കാ​ർ പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ആ​രും തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല എ​ന്നാ​ണ് ആ​ക്ഷേ​പം.

ഉ​ദ്യോ​ഗ​സ്ഥ​രും ക്വാ​റി ഉ​ട​മ​ക​ളും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ​ബ​ന്ധ​മാ​ണ് ഈ ​നി​ശ്ശ​ബ്ദ​ത​ക്ക് പി​ന്നി​ലെ​ന്നും നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ​അ​ടി​യ​ന്ത​ര​മാ​യി ഈ ​അ​ന​ധി​കൃ​ത ഖ​ന​നം നി​ർ​ത്ത​ലാ​ക്കി ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വു​ന്നി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ബ​ഹു​ജ​ന​സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

ആ​ദ്യ​ഘ​ട്ട​മെ​ന്ന​നി​ല​യി​ൽ പെ​രു​ന്നാ​ളി​നു​ശേ​ഷം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kumbalaMalayalam NewsKasargod
News Summary - Red rock quarry in Kumbala;People drown in dust
Next Story