Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightറേ​ഷ​ന്‍ക​ട​ക​ള്‍ ഇ​നി...

റേ​ഷ​ന്‍ക​ട​ക​ള്‍ ഇ​നി പ​ഴ​യ പോ​ലെയല്ല; കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ അ​ഞ്ച് റേ​ഷ​ന്‍ ക​ട​ക​ള്‍ ഇ​നി കെ- ​സ്റ്റോ​ര്‍

text_fields
bookmark_border
k store
cancel

കാ​സ​ർ​കോ​ട്​: അ​രി​യും മ​ണ്ണെ​ണ്ണ​യും പ​ഞ്ച​സാ​ര​യു​മൊ​ക്കെ മാ​ത്രം ല​ഭി​ച്ചി​രു​ന്ന റേ​ഷ​ന്‍ ക​ട​ക​ള്‍ ഇ​നി ഓ​ര്‍മ​ക​ള്‍ മാ​ത്ര​മാ​വും. റേ​ഷ​ന്‍ ക​ട​യി​ല്‍ കൂ​ടു​ത​ല്‍ ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന കെ- ​സ്റ്റോ​ര്‍ പ​ദ്ധ​തി​യി​ലേ​ക്ക് ജി​ല്ല​യി​ല്‍ നി​ന്ന് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ഞ്ച് റേ​ഷ​ന്‍ ക​ട​ക​ള്‍.

വീ​ട്ടി​ലേ​ക്കാ​വ​ശ്യ​മാ​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും ഗ്യാ​സും ബാ​ങ്കി​ങ്, അ​ക്ഷ​യ സേ​വ​ന​ങ്ങ​ളു​മൊ​ക്കെ ഇ​നി മു​ത​ല്‍ കെ-​സ്റ്റോ​റി​ലൂ​ടെ ല​ഭി​ക്കും. മി​ല്‍മ ഉ​ൽ​പ​ന്ന​ങ്ങ​ളും അ​ഞ്ച് കി​ലോ​യു​ടെ ചോ​ട്ടു ഗ്യാ​സും സ​പ്ലൈ​കോ​യു​ടെ​യും ശ​ബ​രി​യു​ടെ​യും വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളും ബാ​ങ്കി​ങ്​ സേ​വ​ന​ങ്ങ​ളും തു​ട​ങ്ങി എ​ല്ലാം ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭി​ക്കു​ന്ന ഇ​ട​ങ്ങ​ളാ​യി കെ-​സ്റ്റോ​റു​ക​ള്‍ മാ​റും.

ഹോ​സ്ദു​ര്‍ഗ് താ​ലൂ​ക്കി​ല്‍ മൂ​ന്നും വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ ര​ണ്ടും റേ​ഷ​ന്‍ ക​ട​ക​ളാ​ണ് കെ- ​സ്റ്റോ​റു​ക​ളാ​വു​ന്ന​ത്. ഹോ​സ്ദു​ര്‍ഗ് താ​ലൂ​ക്കി​ല്‍ വ​ലി​യ​പ​റ​മ്പ, കൂ​ട്ട​പ്പു​ന്ന, ആ​യ​മ്പാ​റ എ​ന്നീ റേ​ഷ​ന്‍ക​ട​ക​ളും വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ പൂ​ങ്ങോ​ട്, പേ​രി​യ എ​ന്നീ റേ​ഷ​ന്‍ ക​ട​ക​ളും സേ​വ​ന​ത്തി​ല്‍ ഇ​നി ഹൈ​ടെ​ക്കാ​വും.

കെ-​സ്റ്റോ​റു​ക​ളാ​വു​ന്ന ജി​ല്ല​യി​ലെ അ​ഞ്ച് റേ​ഷ​ന്‍ ക​ട​ക​ളു​ടെ ഉ​ദ്ഘാ​ട​നം വെ​ള​ളി​യാ​ഴ്ച ന​ട​ക്കും. വ​ലി​യ​പ​റ​മ്പ് , പൂ​ങ്ങോ​ട് കെ- ​സ്‌​റ്റോ​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം.​എ​ല്‍.​എ നി​ര്‍വ​ഹി​ക്കും.

വ​ലി​യ​പ​റ​മ്പ രാ​വി​ലെ 11നും ​പൂ​ങ്ങോ​ട് ഉ​ച്ച​ക്ക് ര​ണ്ടി​നും ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കൂ​ട്ട​പ്പു​ന്ന കെ- ​സ്റ്റോ​ര്‍ വൈ​കീ​ട്ട് നാ​ലി​നും ആ​യ​മ്പാ​റ കെ- ​സ്റ്റോ​ര്‍ വൈ​കീ​ട്ട് അ​ഞ്ചി​നും സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ടോം -ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പേ​രി​യ കെ-​സ്റ്റോ​ര്‍ വൈ​കീ​ട്ട് അ​ഞ്ചി​ന് ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration shopK Store
News Summary - Ration shops are not like old times-Five ration shops in Kasarkod district are now K-stores
Next Story