Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡനകേസ്: സി.പി.എം നേതാവിന്റെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
rape case
cancel
Listen to this Article

കാസർകോട്: ഭർതൃമതിയെ മൂന്നു പതിറ്റാണ്ടോളം പീഡിപ്പിച്ചെന്ന കേസിൽ സി.പി.എം നേതാവായ അധ്യാപകന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ല അഡീഷനൽ സെഷൻസ് കോടതി (1) ജഡ്ജ് പി.എച്ച്. രജിത തള്ളി. എൻമകജെ പഞ്ചായത്തംഗവും സി.പി.എം കുമ്പള ഏരിയ മുൻ സെക്രട്ടറിയും ഇച്ചിലമ്പാടി ജെ.എസ്.ബി.എസ് സ്കൂൾ അധ്യാപകനുമായ എസ്. സുധാകര സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

കഴിഞ്ഞ മാസം കാസർകോട് വനിത പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് ഇയാൾ എൻമകജെ പഞ്ചായത്ത് ബോർഡിന് നൽകിയ അവധി അപേക്ഷ കഴിഞ്ഞദിവസം ബോർഡ് യോഗം തള്ളുകയും മെഡിക്കൽ ബോർഡിന് കൈമാറുകയും ചെയ്തിരുന്നു. അധ്യാപകനായ ഇയാൾ സ്കൂളിൽനിന്ന് അവധിയെടുത്തിരുന്നു. ഇദ്ദേഹത്തെ സ്കൂളിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ വീട്ടമ്മ ഡി. ഡി. ഇക്ക് പരാതി നൽകിയിട്ടുണ്ട്.

അതിജീവിത കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പരാതി നൽകിയിരുന്നു. അതിജീവിതക്കുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഇ. ലോഹിതാക്ഷൻ, അഡ്വ. എം. നാരായണഭട്ട് എന്നിവർ ഹാജരായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rape case: CPM leader's bail plea rejected
Next Story