മംഗളൂരു: ചിക്മഗളൂരുവിൽ ബലാത്സംഗക്കേസ് പ്രതി രക്ഷപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി നിസാമാണ് (26) ചിക്മഗളൂരുവിലെ എൻ.ആർ പുര താലൂക്കിലെ ബാലേഹൊന്നൂർ പൊലീസ് സ്റ്റേഷനിൽനിന്ന് സെല്ലിന്റെ പൂട്ടുതുറന്ന് ഓടിരക്ഷപ്പെട്ടത്. സംഭവം നടക്കുമ്പോൾ സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നു.