‘റെയിൽവേ യാത്രാദുരിതത്തിന് അറുതിവരുത്തണം’
text_fieldsഎം.പി രാജ്മോഹൻ ഉണ്ണിത്താന്റെ നേതൃത്വത്തിൽ ഏഴ് എം.പിമാർ ഒപ്പിട്ട നിർദേശങ്ങൾ റെയിൽവേ യോഗത്തിൽ അവതരിപ്പിക്കുന്നു
കാസർകോട്: മലബാറിലെ റെയിൽവേ യാത്രാദുരിതത്തിന് അറുതിവരുത്താനായി അഞ്ചിന നിർദേശങ്ങളുമായി എം.പി രാജ്മോഹൻ ഉണ്ണിത്താന്റെ നേതൃത്വത്തിൽ ഏഴ് എം.പിമാർ ഒപ്പിട്ട നിർദേശങ്ങൾ റെയിൽവേ യോഗത്തിൽ അവതരിപ്പിച്ചു.
മണ്ഡലത്തിലെ ഓരോ സ്റ്റേഷനുകളുടെയും അവസ്ഥ യോഗത്തിൽ വിശദീകരിച്ചു. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വ്യാഴാഴ്ച പാലക്കാട് വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിൽ കാസർകോട് മണ്ഡല പരിധിയിൽ വരുന്ന റെയിൽവേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും ആവശ്യങ്ങളും അവതരിപ്പിച്ചെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി അറിയിച്ചു. പരാതിക്ക് പരിഹാരമുണ്ടാകുമെന്ന് ഉറപ്പുലഭിച്ചതായും എം.പി പറഞ്ഞു.

