Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅതിർത്തി കടന്നാൽ...

അതിർത്തി കടന്നാൽ ക്വാറൻറീൻ; ഇരുട്ടടിയിൽ പകച്ച്​ വിദ്യാർഥികൾ

text_fields
bookmark_border
അതിർത്തി കടന്നാൽ ക്വാറൻറീൻ; ഇരുട്ടടിയിൽ പകച്ച്​ വിദ്യാർഥികൾ
cancel

കാസർകോട്​: കർണാടകയിൽ പ്രവേശിക്കുന്നതിന്​ 72മണിക്കൂർ മു​െമ്പടുത്ത കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റിനു പുറമെ ഒരാഴ്​ച നിർബന്ധിത ക്വാറൻറീൻ കൂടി ഏർപ്പെടുത്തിയ നടപടിയിൽ കടുത്ത ആശങ്ക. എന്തിനും ഏതിനും മംഗളൂരുവിലേക്ക്​ പോകേണ്ട വിദ്യാർഥികൾ ഉൾ​െപ്പടെ ആയിരക്കണക്കിന്​ പേരാണ്​ ഇതോടെ പ്രതിസന്ധിയിലായത്​. കേരളത്തിൽനിന്നുള്ളവരെ തടയുക എന്നതിലപ്പുറം ഒരുനിലക്കും നടപ്പിലാക്കാൻ കഴിയാത്ത കാര്യം കൂടിയാണ്​ കർണാടക സർക്കറെി​െൻറ ഉത്തരവെന്നാണ്​ വിലയിരുത്തൽ. കർണാടകയിൽ പ്രവേശിക്കാൻ കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കിയതുമുതൽ അതിർത്തിയിൽ കടുത്ത അസ്വാസ്​ഥ്യതകളാണ്​. ചികിത്സ ഉൾപ്പടെയുള്ള അടിയന്തര ആവശ്യങ്ങൾക്കുപോകുന്നവരെപോലും തടഞ്ഞുനിർത്തി പരിശോധന നടത്തി. കർണാടക നടപടിക്കെതിരെ കേരളത്തിലെ ബി.ജെ.പി ഒഴികെയുള്ള മുഴുവൻ പാർട്ടികളും പ്രതിഷേധവും നടത്തി. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്​റഫ്​ സ്വാതന്ത്ര്യദിനത്തിൽ ഏകദിന ഉപവാസവുമിരുന്നു.

സുപ്രിംകോടതി വിധിക്കെതിരെ

സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്ന സുപ്രീംകോടതി വിധിപോലും മറികടന്നാണ്​ കർണാടക സർക്കാർ അതിർത്തിറോഡുകളിൽ മണ്ണിട്ടും ബാരിക്കേഡ്​ സ്​ഥാപിച്ചുമാണ്​ കേരളീയരെ നേരിട്ടത്​. ഇതുകാരണം കേരളത്തിൽനിന്നുള്ള വിദ്യാർഥികളുൾപ്പടെയുള്ള ആയിരക്കണക്കിന്​ പേർ ദുരിതത്തിലായി. അതിർത്തിയിൽ ആർ.ടി.പി.സി.ആർ ​പരിശോധനക്ക്​ കാസർകോട്​ ജില്ല ഭരണകൂടം സംവിധാനമൊരുക്കിയെങ്കിലും ഭൂരിപക്ഷം പേർക്കും കോവിഡ്​ റിപ്പോർട്ട്​ ചെയ്​തിരുന്നില്ല. വിഷയം കോടതി കയറിയെങ്കിലും കർണാടക കുലുങ്ങിയില്ല. ഇതിനിടെയാണ്​ ഏഴു ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കി ഉത്തരവിറങ്ങിയത്​.

വിദ്യാർഥികൾക്കും ക്വാറൻറീൻ നിർബന്ധം

കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ ഉൾ​െപ്പടെയുള്ളവർ കർണാടകയിൽ എത്തിയാൽ ഒരാഴ്​ച ക്വാറൻറീൻ ഇരിക്കണമെന്ന്​ ഉത്തരവിൽ പ്രത്യേകം നിർദേശിക്കുന്നുണ്ട്​. വിദ്യാർഥികൾ പഠിക്കുന്ന സ്​ഥാപനത്തിനാണ്​ അതി​െൻറ ഉത്തരവാദിത്തം. എല്ലാ വിദ്യാർഥികൾക്കും ക്വാറൻറീൻ സൗകര്യമൊരുക്കാൻ ഒരു വിദ്യാഭ്യാസ സ്​ഥാപനവും ഒരുക്കമല്ലെന്നാണ്​ വിദ്യാർഥികൾ പറയുന്നത്​. പരീക്ഷക്ക്​ പോകുന്നവർക്ക്​ ഹാൾടിക്കറ്റ്​ ഹാജരാക്കിയാൽ മതി.

മംഗളൂരുവിലെ വിവിധ ബാങ്കുകൾ ഉൾ​െപ്പടെയുള്ള സ്​ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഒ​േട്ടറെ കേരളീയരുണ്ട്​. അതിർത്തി കടന്നയുടൻ ഒരാഴ്​ച ക്വാറൻറീനിൽ പോയാൽ പിന്നെ ജോലിയിൽ പ്രവേശിക്കാൻ കഴിയില്ല.നാട്ടിൽ വരാതെ കർണാടകയിൽ തന്നെ കഴിയുകയാണെങ്കിൽ മാത്രമേ ഇവർക്ക്​ ജോലിയിൽ തുടരാനാവൂ.

ഉത്തരവിൽ അവ്യക്​തതയേറെ

ഉത്തരവ്​ കഴിഞ്ഞ ദിവസം ഇറങ്ങിയെങ്കിലും എന്നു​മുതൽ പ്രാബല്യത്തിൽ എന്ന കാര്യം പറയുന്നില്ല. സെപ്​റ്റംബർ ഒന്നുമുതൽ എന്ന്​ അനൗദ്യോഗിക വിവരങ്ങൾ മാത്രമാണുള്ളത്​. ചൊവ്വാഴ്​​ച അതിർത്തിയിൽ എത്തിയവരോട്​ ക്വാറൻറീൻ കാര്യം ചെക്​പോസ്​റ്റുകളിൽനിന്ന്​ നിർദേശിച്ചിട്ടില്ല. ബുധനാഴ്​ച എന്താണ്​ ഉണ്ടാവുകയെന്നാണ്​ കാത്തിരിക്കുന്നത്​. മംഗളൂരുവിലേക്കുള്ള ബസുകൾ തലപ്പാടിവരെയാണ്​ ​ഇപ്പോൾ പോകുന്നത്​. അവിടെയെത്തി മാറി കയറുകയാണ്​ കാസർകോട്​ ജില്ലയിൽനിന്നുള്ളവർ ചെയ്യുന്നത്​.

രാഷ്​ട്രീയ പകപോക്കലെന്ന്​ സി.പി​.​െഎ

കാസര്‍കോട്: കോവിഡ് നിയന്ത്രണം സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാറിെൻറ മാനദണ്ഡങ്ങളെപോലും കാറ്റില്‍ പറത്തി തികച്ചും ദുരുപദിഷ്ടമായി കേരളത്തില്‍നിന്നുള്ളവര്‍ക്ക് ഏഴു ദിവസത്തെ ക്വാറൻറീന്‍ ഏര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന്​ സി.പി.ഐ ജില്ല കൗണ്‍സില്‍. കോവിഡ് നിയന്ത്രണത്തി​െൻറ പേരില്‍ കേരളത്തില്‍ നിന്നുള്ളവരോട് കുറച്ചുകാലമായി തുടരുന്ന ഈ വിവേചനപരമായ സമീപനം രാഷ്​ട്രീയ പകപോക്കാലാണ്​. ദിനംപ്രതിയെന്നോണം ആയിരക്കണക്കിനാളുകളാണ് തൊഴില്‍, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കേരളത്തില്‍ നിന്നും അതിര്‍ത്തി കടന്ന് കർണാടകയിലേക്കും തിരിച്ചും യാത്രചെയ്യുന്നത്.അന്തര്‍ദേശീയ യാത്രകള്‍ക്കുപോലും ഇല്ലാത്ത നിയന്ത്രണങ്ങള്‍ ഒരു അയല്‍സംസ്ഥാനത്തിലെ ജനങ്ങളോട് കാണിക്കുന്നത് ക്രൂരവും അപലപനീയവുമാണ്.ഈ പ്രശ്‌നത്തില്‍ എത്രയും പെ​െട്ടന്ന് കേന്ദ്ര, കേരള സര്‍ക്കാറുകള്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു.

വ്യാപാരികൾ പ്രതിസന്ധിയിൽ

കുമ്പള: കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതിനു പുറമെ നിർബന്ധിത ക്വാറൻറീൻ കൂടി ഏർപ്പെടുത്തിയ കർണാടകയുടെ നടപടി ജില്ലയിലെ നൂറുകണക്കിന് വ്യാപാരികളെ പ്രതിസന്ധിയിലാക്കി. ദിവസേന കാസർകോട്​ നിന്ന് മംഗളൂരുവിലേക്കും തിരിച്ചും വ്യാപാര ആവശ്യങ്ങൾക്കായി പോകുന്നവർക്കാണ് കർണാടക സർക്കാർ നടപടി തിരിച്ചടിയായത്. പലചരക്ക്, പച്ചക്കറി, വസ്ത്ര വ്യാപാരികൾ വ്യാപാര ആവശ്യങ്ങൾക്കായി ഏറെ ആശ്രയിക്കുന്നത് മംഗളൂരുവിനെയാണ്. പുതിയ നിയമം വ്യാപാരികൾക്ക് അതിർത്തി കടക്കാൻ കഴിയാത്ത സാഹചര്യമാണ് സൃഷ്​ടിച്ചിട്ടുള്ളത്. വിഷയത്തിൽ ജില്ലയിലെ ജനപ്രതിനിധികളും ജില്ല ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്ന് കുമ്പളയിലെ വ്യാപാരി കൂട്ടായ്മ ആവശ്യപ്പെട്ടു.

കർണാടകയിൽ മലയാളികൾക്ക് ക്വാറൻറീൻ നടപ്പാക്കി തുടങ്ങിയില്ല

ബം​ഗ​ളൂ​രു: േക​ര​ള​ത്തി​ൽ​നി​ന്നു ക​ർ​ണാ​ട​ക​യി​ലേ​ക്കു വ​രു​ന്ന എ​ല്ലാ​വ​ർ​ക്കും ഏ​ഴു ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ ചൊ​വ്വാ​ഴ്ച ന​ട​പ്പാ​ക്കി​യി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക​ർ​ണാ​ട​ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ൽ​നി​ന്നു വ​രു​ന്ന എ​ല്ലാ​വ​രെ​യും നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​നി​ലാ​ക്കു​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കി തു​ട​ങ്ങി​യി​ട്ടി​ല്ല. വി​ശ​ദ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യ​ശേ​ഷ​മാ​യി​രി​ക്കും ഒാ​രോ ജി​ല്ല​യി​ലും ക്വാ​റ​ൻ​റീ​ൻ ഏ​ർ​പ്പെ​ടു​ത്തു​ക​യെ​ന്നാ​ണ് വി​വ​രം.


Show Full Article
TAGS:Quarantine karnataka border 
News Summary - Quarantine across the karnataka border
Next Story