Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡുപണിക്കിടെ കണ്ടെത്തിയ പെരുമ്പാമ്പിൻമുട്ടകൾ വിരിഞ്ഞു; ഇനി കാട്ടിലേക്ക്

text_fields
bookmark_border
റോഡുപണിക്കിടെ കണ്ടെത്തിയ പെരുമ്പാമ്പിൻമുട്ടകൾ വിരിഞ്ഞു; ഇനി കാട്ടിലേക്ക്
cancel
camera_alt

അ​ടു​ക്ക​ത്ത്​ ബ​യ​ലി​ൽ ക​ണ്ടെ​ത്തി​യ പെ​രു​മ്പാ​മ്പി​ൻ​മു​ട്ട​ക​ൾ വി​രി​ഞ്ഞ നി​ല​യി​ൽ

Listen to this Article

കാസർകോട്: ആറുവരിപ്പാത പ്രവൃത്തിക്കിടെ കണ്ടെത്തിയ പെരുമ്പാമ്പിൻമുട്ടകൾ വിരിഞ്ഞു. അടുക്കത്ത് ബയലിനുസമീപം 55ഓളം മുട്ടകളാണ് കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കാസർകോട് ഫോറസ്റ്റ് അധികൃതർ സമീപത്തെ സാമൂഹിക പ്രവർത്തകൻ അമീറിനോട് മുട്ടകൾ സുരക്ഷിതമായി സൂക്ഷിക്കാൻ നിർദേശിച്ചിരുന്നു. അമീർ മുട്ടകൾ വീട്ടിലെത്തിച്ചു സൂക്ഷിച്ചു. ഇതിൽനിന്ന് മുട്ടകൾ വിരിഞ്ഞ് കഴിഞ്ഞ ദിവസം പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തിറങ്ങി. മറ്റുമുട്ടകൾ വിരിയാറായിട്ടുണ്ട്. കുഞ്ഞുങ്ങളെ കാട്ടിൽ സുരക്ഷിതമായി കൊണ്ടുവിടുമെന്ന് ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story