പുത്തിഗെ സ്മാര്‍ട്ട് കൃഷിഭവന്; കൃഷിഭവനൊപ്പം ഉദ്യോഗസ്ഥരും സ്മാര്‍ട്ടാകണം -മന്ത്രി പി. പ്രസാദ്
text_fieldsമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്ത പുത്തിഗെ സ്മാർട്ട് കൃഷിഭവൻ
പുത്തിഗെ: കൃഷിഭവനൊപ്പം കൃഷിക്കാര്‍ക്ക് നല്കുന്ന സേവനങ്ങളും ഉദ്യോഗസ്ഥരും സ്മാര്‍ട്ടാകണമെന്ന് മന്ത്രി പി. പ്രസാദ്. സംസ്ഥാനത്തെ 14 ജില്ലകളില്‍ ഓരോ നിയമസഭ മണ്ഡലത്തിലെയും ഓരോ കൃഷിഭവനുകള്‍ സ്മാര്‍ട്ടാക്കുന്നതിന്റെ ആദ്യപടിയായി ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന് പുത്തിഗെയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
30 വര്‍ഷം മുമ്പ് പഞ്ചായത്തുതലത്തിലുള്ള കൃഷി ഓഫിസുകള്‍ കൃഷിഭവന് എന്ന് പുനര്‍നാമകരണം ചെയ്തത് വിശാലമായ അർഥത്തിലാണ്. കൃഷിക്കാരന്റെ കാര്‍ഷികപരമായ ഏതാവശ്യങ്ങള്‍ക്കും സമീപിക്കാവുന്ന രണ്ടാമത്തെ വീടാകണം കൃഷിഭവനുകളെന്ന് മന്ത്രി പറഞ്ഞു.
എ.കെ.എം. അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി. കെ.എല്‍.ഡി.സി ചെയര്മാന് പി.വി. സത്യനേശന് മുഖ്യപ്രഭാഷണം നടത്തി. ജയന്തി, പാലാക്ഷ റൈ, എം.എച്ച്. അബ്ദുൽ മജീദ്, എം. അനിത, നാരായണ നായിക്ക്, എം. ചന്ദ്രാവതി, കെ. ആനന്ദ, മിനി മേനോന്, അരുണ്‍ പ്രസാദ്, എസ്.ആര്. കേശവ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി. രാഘവേന്ദ്ര പദ്ധതി വിശദീകരിച്ചു. കെ.എല്‍.ഡി.സി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ദിനേശന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2500 ചതുരശ്രയടി ഇരുനില കെട്ടിടത്തില്‍ കൃഷിഭവന്, ഇക്കോ ഷോപ്, സസ്യ ആരോഗ്യകേന്ദ്രം, ഡിജിറ്റല്‍ ലൈബ്രറി, മീറ്റിങ് ഹാള്‍, അംഗപരിമിതര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരു കോടി 20 ലക്ഷം രൂപ ചെലവിലാണ് ഓഫിസ് കെട്ടിടം പൂര്‍ത്തിയാക്കിയത്. പ്രദേശത്തെ മികച്ച കര്‍ഷകനായ ശിവാനന്ദ ബളക്കില്ല, കരാറുകാരൻ ഉസന്‍ കുഞ്ഞി മാസ്തികുണ്ട് എന്നിവരെ ആദരിച്ചു. പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സുബ്ബണ്ണ ആള്‍വ സ്വാഗതവും കൃഷി ഓഫിസര്‍ പി. ദിനേശ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

