Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പൂജാരി അറസ്റ്റിൽ
text_fieldsbookmark_border
മംഗളൂരു: ഭാര്യയുടെ ആദ്യ ഭർത്താവിലെ പ്രായപൂർത്തിയാകാത്ത മകളെ മാസങ്ങളോളം പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബണ്ട്വാൾ റൂറൽ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ പിതാവ് അപകടത്തിൽ മരിച്ചിരുന്നു. തുടർന്നാണ് പൂജാരി അമ്മയെ വിവാഹം ചെയ്തത്. കുട്ടി അഞ്ചു മാസം ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് പീഡനവിവരം വെളിപ്പെട്ടത്. പോക്സോ വകുപ്പ് ചുമത്തിയ പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.
Next Story

