പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ലോകശ്രദ്ധയാകർഷിച്ചു -മന്ത്രി ബിന്ദു
text_fieldsവാഴക്കോട് ഗവ. എൽ.പി സ്കൂളിന് നിർമിച്ച കെട്ടിടം മന്ത്രി
ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
മടിക്കൈ: കേരളത്തെ ലോകം ഉറ്റുനോക്കുന്ന വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ കഴിയണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. മടിക്കൈ വാഴക്കോട് ജി.എൽ.പി സ്കൂൾ കെട്ടിടത്തിന്റെയും ശുചിമുറി ബ്ലോക്കിന്റെയും ഉദ്ഘാടനവും ‘കോഫി ഫോർ യു’ ഇംഗ്ലീഷ് പഠന പദ്ധതി വിജയപ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലക്ക് 6000 കോടി രൂപയാണ് സർക്കാർ നൽകിയതെന്ന് മന്ത്രി പറഞ്ഞു.
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ വിദ്യാർഥികളുടെയും അവകാശമാണെന്നുകണ്ട് നടത്തിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ലോക ശ്രദ്ധയാകർഷിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക ഗുണനിലവാരം ഉറപ്പാക്കാനും നമുക്ക് കഴിഞ്ഞു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിദ്യാഭ്യാസരംഗം മികച്ചതാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഇ. ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.ഇ.സി സെക്രട്ടറി എം. രാജന് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത സ്വാഗതവും ഹെഡ്മാസ്റ്റര് പി.കെ. ബിജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

