Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ധി​കൃ​ത​ർ വാ​ക്ക് പാ​ലി​ച്ചി​ല്ല; കോ​ൺ​വെ​ന്റ് ജ​ങ്​​ഷ​ൻ റോ​ഡി​ൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധം

text_fields
bookmark_border
അ​ധി​കൃ​ത​ർ വാ​ക്ക് പാ​ലി​ച്ചി​ല്ല; കോ​ൺ​വെ​ന്റ് ജ​ങ്​​ഷ​ൻ റോ​ഡി​ൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധം
cancel

നീ​ലേ​ശ്വ​രം: റോ​ഡ്​ ത​ക​ർ​ന്ന്​ ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ നീ​ലേ​ശ്വ​രം കോ​ൺ​വെ​ന്റ് ജ​ങ്​​ഷ​നി​ലെ കു​ഴി​യി​ൽ ജ​ന​കീ​യ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു. അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്ത മ​ഴ​യി​ൽ റോ​ഡി​ലെ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ ഗ​താ​ഗ​ത​വും താ​റു​മാ​റാ​യി. നീ​ലേ​ശ്വ​ര​ത്തു​നി​ന്ന് മ​ല​യോ​ര​ത്തേ​ക്കു​ള്ള ഏ​ക പ്ര​വേ​ശ​ന ക​വാ​ട​മാ​ണ് ഈ ​ജ​ങ്​​ഷ​ൻ. നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി, നീ​ലേ​ശ്വ​രം ബ്ലോ​ക്ക് ഓ​ഫി​സ്, ഗ​വ. ഐ.​ടി.​ഐ തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ജ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കേ​ണ്ട നീ​ലേ​ശ്വ​രം - എ​ട​ത്തോ​ട് റോ​ഡാ​ണി​ത്.

പൊ​തു പ്ര​വ​ർ​ത്ത​ക​നും റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യ ബാ​ല​കൃ​ഷ്ണ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ കീ​ഴി​ലു​ള്ള ഈ ​റോ​ഡ് ടാ​റി​ങ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​വെ​ന്റ് ജ​ങ്​​ഷ​നി​ൽ പ​ന്ത​ൽ കെ​ട്ടി നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് താ​ത്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ആ​റു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യും 10 ദി​വ​സ​ത്തി​ന​കം കോ​ൺ​വെ​ന്റ് ക​വ​ല​യി​ലെ അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ൾ നി​ക​ത്തി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കു​ക​യും ചെ​യ്തു.

ഉ​റ​പ്പ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ത്തി​യ നി​രാ​ഹാ​ര സ​മ​രം ബാ​ല​കൃ​ഷ്ണ​ൻ താ​ൽ​കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു. എ​ന്നാ​ൽ, സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും റോ​ഡി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചി​ല്ല. ശ​ക്ത​മാ​യ മ​ഴ​യി​ൽ കു​ഴി​യി​ൽ വെ​ള്ളം നി​റ​ഞ്ഞ​തി​നാ​ൽ ബൈ​ക്കു​ക​ളും ഓ​ട്ടോ​ക​ളു​മാ​ണ് കൂ​ടു​ത​ൽ ദു​രി​തം പേ​റു​ന്ന​ത്. നീ​ലേ​ശ്വ​രം - എ​ട​ത്തോ​ട് റോ​ഡി​ൽ ബാ​ക്കി​യു​ള്ള റോ​ഡ് മെ​ക്കാ​ഡം ടാ​റി​ങ് ന​ട​ത്തു​ന്ന​തി​ന് പു​തി​യ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച് സ്വീ​ക​രി​ച്ച ശേ​ഷം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ടെ​ൻ​ഡ​ർ തു​റ​ക്കാ​ൻ ത​യാ​റാ​കാ​ത്ത​താ​ണ് പ്ര​വൃ​ത്തി നീ​ണ്ടു​പോ​കാ​ൻ പ്ര​ധാ​ന കാ​ര​ണം. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജ​ന​കീ​യ സ​മ​ര​സ​മി​തി വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ച​ത്. കെ. ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​സി. വി​നോ​ദ് കു​മാ​ർ, ഇ. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, ശ്രീ​ജി​ത്, രാ​ജേ​ന്ദ്ര​ൻ ബ​ങ്ക​ളം, മോ​ഹ​ന​ൻ നീ​ലേ​ശ്വ​രം, രാ​ജു പ​ഴ​നെ​ല്ലി, സു​രേ​ഷ് പു​തി​യേ​ട​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - protest by vendors on Convent Junction Road
Next Story