പ്രഫഷനൽ നാടകോത്സവത്തിന് തുടക്കം
text_fieldsവെള്ളിക്കോത്ത് പ്രഫഷനൽ നാടകോത്സവം ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അഴീക്കോടൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അമ്പതാമത് വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി വിദ്വാൻ പി. പ്രഫഷനൽ നാടകോത്സവം അഴീക്കോടൻ ക്ലബ് അങ്കണത്തിൽ തുടങ്ങി. മധുരിക്കും ഓർമകൾ എന്ന നാടക ഗാനാലാപനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ശോഭ അധ്യക്ഷത വഹിച്ചു.
പി.എൻ. പണിക്കർ പുരസ്കാര ജേതാവ് അഡ്വ.പി. അപ്പുക്കുട്ടൻ, സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗം രാജ്മോഹൻ നീലേശ്വരം, പി.വി.കെ. പനയാൽ, ഡോ.എം.കെ. നീതു, ഹരിഗോവിന്ദ്, ഇ. സജിത്ത് എന്നിവരെയും അഴീക്കോടൻ ക്ലബ് അവതരിപ്പിച്ച നാടകങ്ങളിൽ വേഷമിട്ടവരെയും വെള്ളിക്കോത്തെയും പരിസരപ്രദേശങ്ങളിലെയും ആദ്യകാല നാടക പ്രവർത്തകരെയും ആദരിച്ചു.
അഡ്വ.കെ. രാജ്മോഹൻ, കെ. സബീഷ്, അരവിന്ദൻ മാണിക്കോത്ത് എന്നിവർ സംസാരിച്ചു. കേരള സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫിസർ വി.കെ. അനിൽകുമാർ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ ശിവജി വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു. പ്രഫഷനൽ നാടകോത്സവത്തിന്‍റെ ഒന്നാം ദിവസം കൊല്ലം ആത്മമിത്ര ‘കള്ളത്താക്കോൽ’ എന്ന നാടകം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

