Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാ​ത്തി​രി​പ്പി​ന്...

കാ​ത്തി​രി​പ്പി​ന് വി​രാ​മം; കോ​ട്ടി​ക്കു​ളം റെ​യി​ല്‍വേ മേ​ല്‍പാ​ല​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ട്ടു

text_fields
bookmark_border
കാ​ത്തി​രി​പ്പി​ന് വി​രാ​മം; കോ​ട്ടി​ക്കു​ളം റെ​യി​ല്‍വേ മേ​ല്‍പാ​ല​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ട്ടു
cancel
camera_alt

കോ​ട്ടി​ക്കു​ളം റെ​യി​ല്‍വേ മേ​ല്‍പാ​ലം ത​റ​ക്ക​ല്ലി​ട​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ണ്‍ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ട്ടി​ക്കു​ളം: കോ​ട്ടി​ക്കു​ളം റെ​യി​ല്‍വേ മേ​ല്‍പാ​ല​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ ച​ട​ങ്ങ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ണ്‍ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. 27 സം​സ്ഥാ​ന​ങ്ങ​ളു​ടെ മു​ന്നൂ​റി​ല​ധി​കം ജി​ല്ല​ക​ളി​ലാ​യി 554 റെ​യി​ല്‍വേ സ്റ്റേ​ഷ​നു​ക​ളു​ടെ​യും 1500 മേ​ല്‍പാ​ല​ങ്ങ​ളു​ടെ​യും അ​ടി​പ്പാ​ത​ക​ളു​ടെ​യും ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങും പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

40,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കാ​ണ് രാ​ജ്യ​ത്ത് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം. ജി​ല്ല​യി​ല്‍ ഏ​ഴു പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സ്റ്റേ​ഷ​നു​ക​ള്‍ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​മ്പോ​ള്‍ രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വ​ജ​ന​ങ്ങ​ള്‍ക്കാ​ണ് പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സ്വ​യം തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ളും ഒ​രു​ങ്ങു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. 44.12 കോ​ടി രൂ​പ​യാ​ണ് കോ​ട്ടി​ക്കു​ളം റെ​യി​ല്‍വേ മേ​ല്‍പാ​ല​ത്തി​ന്റെ നി​ര്‍മാ​ണ​പ്ര​വൃ​ത്തി​ക്കാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

സം​സ്ഥാ​ന​ത്ത് റെ​യി​ല്‍വേ പ്ലാ​റ്റ് ഫോ​മി​ന് കു​റു​കെ ക​ട​ന്നു​പോ​കു​ന്ന റോ​ഡു​ള്ള ഏ​ക ക്രോ​സി​ങ്ങാ​ണ് കോ​ട്ടി​ക്കു​ള​ത്തേ​ത്. വ​ര്‍ഷ​ങ്ങ​ളാ​യു​ള്ള ജ​ന​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. കോ​ട്ടി​ക്കു​ളം റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം.​പി മു​ഖ്യാ​തി​ഥി​യാ​യി. ഉ​ദു​മ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി. ​ല​ക്ഷ്മി ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

ച​ട​ങ്ങി​ല്‍ ഉ​ദു​മ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ൻ സൈ​ന​ബ അ​ബൂ​ബ​ക്ക​ര്‍ സം​സാ​രി​ച്ചു. സി.​ഡി.​ഒ ബി. ​മ​നോ​ജ് സ്വാ​ഗ​ത​വും സീ​നി​യ​ര്‍ സെ​ക്ഷ​ന്‍ എ​ൻ​ജി​നീ​യ​ര്‍ ര​ഞ്ജി​ത്ത് കു​മാ​ര്‍ നീ​ലാ​യി ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiFoundation StoneKottikulamRailway Flyover
News Summary - Prime Minister laid foundation stone for Kottikulam railway flyover
Next Story