Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഉത്സവകാലത്തെ...

ഉത്സവകാലത്തെ വിലക്കയറ്റം: വിപണി പരിശോധന തുടരുന്നു

text_fields
bookmark_border
ഉത്സവകാലത്തെ വിലക്കയറ്റം:  വിപണി പരിശോധന തുടരുന്നു
cancel

കാ​സ​ർ​കോ​ട്​: ഉ​ത്സ​വ​കാ​ല​ത്തെ വി​ല​ക്ക​യ​റ്റം, ക​രി​ഞ്ച​ന്ത, പൂ​ഴ്ത്തി​വെ​പ്പ് എ​ന്നി​വ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റ​വ​ന്യൂ, പൊ​തു​വി​ത​ര​ണം, ലീ​ഗ​ൽ മെ​ട്രോ​ള​ജി എ​ന്നീ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പൊ​തു​വി​പ​ണി പ​രി​ശോ​ധ​ന തു​ട​രു​ന്നു. ഹോ​സ്​​ദു​ർ​ഗ് താ​ലൂ​ക്കി​ൽ സ​ബ് ക​ല​ക്ട​ർ സൂ​ഫി​യാ​ൻ അ​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ കെ.​എ​ൻ. ബി​ന്ദു, റേ​ഷ​നി​ങ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഇ​മ്മാ​നു​വ​ൽ സെ​ബാ​സ്റ്റ്യ​ൻ, പി.​കെ. ശ​ശി​കു​മാ​ർ, എം.​കെ. സൈ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

നാ​ല് ഗോ​ഡൗ​ണു​ക​ൾ പ​രി​ശോ​ധി​ച്ചു. വൃ​ത്തി​ഹീ​ന​മാ​യി കാ​ണ​പ്പെ​ട്ട ഗോ​ഡൗ​ൺ ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. വി​ല​വി​വ​രപ്പ​ട്ടി​ക പ​തി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും അ​മി​ത വി​ല​യീ​ടാ​ക്കു​ന്നു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ച്ചു. എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ക​ളി​ലും പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. അ​സി. ക​ല​ക്ട​ർ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര, സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു

കാ​സ​ർ​കോ​ട് താ​ലൂ​ക്കി​ൽ 19 ക​ട​ക​ളും പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ളും പ​രി​ശോ​ധി​ച്ച​തി​ൽ നാ​ല് ക​ട​ക​ളി​ൽ വി​ല​വി​വ​രപ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടി​ല്ല. ഈ ​ക​ട​യു​ട​മ​ക​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി. തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Price hikefestive season
News Summary - Price hike during festive season:
Next Story