ഗണിതം ലളിതമാക്കാൻ ഒരുക്കം സജീവം
text_fieldsഗണിതാധ്യാപകരുടെ ശിൽപശാലയിൽനിന്ന്
തൃക്കരിപ്പൂർ: ഗണിതപഠനം രസകരമാക്കാൻ വിവിധ പദ്ധതികൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി ഉല്ലാസ ഗണിതം, ഗണിത വിജയം എന്നീ പദ്ധതികളാണ് ആരംഭിച്ചത്. ഗണിതപഠനം ലളിതവും രസകരവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടിയാണ് 'ഉല്ലാസ ഗണിതം' പദ്ധതി. മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്ക് ഗണിതപഠനം ലളിതമാക്കാൻ ആരംഭിച്ചതാണ് ഗണിത വിജയം.
വിനോദ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് പഠനപ്രവർത്തനം.
സമഗ്രശിക്ഷ കേരളത്തിെൻറ നേതൃത്വത്തിൽ ഉല്ലാസ ഗണിതം, ഗണിത വിജയം അധ്യാപക പരിശീലന പരിപാടിക്ക് ചെറുവത്തൂർ ബി.ആർ.സിയിൽ തുടക്കമായി. സ്മൈലി ഗെയിം ബോർഡ്, ബഹുവർണ ടോക്കണുകൾ, സംഖ്യ കാർഡുകൾ, ചിത്രങ്ങളുള്ള ഗെയിം ബോർഡുകൾ, സങ്കലന വ്യാഖ്യാന കാർഡുകൾ എന്നിവ ഉപയോഗിച്ചാണ് പരിശീലനം നടക്കുന്നത്. ബി.ആർ.സി പരിധിയിലെ രണ്ട്, മൂന്ന്, നാല് ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകരെ 20 പേർ അടങ്ങുന്ന വിവിധ ക്ലസ്റ്ററുകളാക്കിയാണ് പരിശീലനം. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂളിൽ നടന്ന ബി.ആർ.സി തല ഉദ്ഘാടനം സമഗ്രശിക്ഷ കാസർകോട് പ്രോഗ്രാം ഓഫിസർ കെ.പി. രഞ്ജിത്ത് നിർവഹിച്ചു. ചെറുവത്തൂർ ബി.പി.സി ബിജുരാജ്, എച്ച്.എം സി.എം. മീനാകുമാരി എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പരിശീലനത്തിൽ അനൂപ് കുമാർ കല്ലത്ത്, പി.വി. ഉണ്ണിരാജൻ, പി. വേണുഗോപാലൻ, സി. സനൂപ്, വി.എം. സയന, പി.കെ. ജുവൈരിയ, കെ. ശ്രുതി, വി.എം. പ്രസീത എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

