Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎട്ടാം...

എട്ടാം മൈൽ-മല്ലം-ബീട്ടിയടുക്കം റോഡിൽ യാത്ര ദുസ്സഹം

text_fields
bookmark_border
എട്ടാം മൈൽ-മല്ലം-ബീട്ടിയടുക്കം റോഡിൽ യാത്ര ദുസ്സഹം
cancel
camera_alt

എ​ട്ടാം മൈ​ൽ -മ​ല്ലം -ബീ​ട്ടി​യ​ടു​ക്കം റോ​ഡ്

മു​ളി​യാ​ർ: പി.​എം.​ജി.​എ​സ്.​വൈ. പ​ദ്ധ​തി​യി​ൽ ടാ​റി​ങ് അ​നു​വ​ദി​ച്ച അ​മ്മ​ങ്കോ​ട് മു​ത​ൽ ബീ​ട്ടി​യ​ടു​ക്കം വ​രെ​യു​ള്ള ഭാ​ഗ​ത്ത് നി​ല​വി​ലെ റോ​ഡ് ഇ​ള​ക്കി​മാ​റ്റി ജെ​ല്ലി പാ​കി​യ​തോ​ടെ ന​ട​യാ​ത്ര​പോ​ലും ദു​സ്സ​ഹ​മാ​ണ്. ജി​ല്ല പ​ഞ്ചാ​യ​ത്ത് മെ​ക്കാ​ഡം ടാ​ർ ചെ​യ്ത് പ​ണി തീ​രും മു​മ്പേ ത​ക​ർ​ന്ന എ​ട്ടാം മൈ​ലി​ൽ റോ​ഡ് പു​ന​ർനി​ർ​മാ​ണം ന​ട​ത്താ​തെ കി​ട​ക്കു​ക​യാ​ണ്.

എ​ട്ടാം മൈ​ൽ-മ​ല്ലം-ബീ​ട്ടി​യ​ടു​ക്കം റോ​ഡ് പ്ര​വൃ​ത്തി ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് മ​ല്ലം​ വാ​ർ​ഡ് മു​സ്‍ലിം ലീ​ഗ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ന്ന​ര വ​ർ​ഷം പി​ന്നി​ട്ട പ്ര​വൃ​ത്തി​യു​ടെ മെ​ല്ലെ​പ്പോ​ക്ക് തു​ട​ർ​ന്നാ​ൽ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും റോ​ഡ് പ്ര​വൃ​ത്തി ഉ​ട​ൻ പൂ​ർ​ത്തീ​ക​രിക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഷെ​രീ​ഫ് മ​ല്ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ബി. ശാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ബി. മു​ഹ​മ്മ​ദ് കു​ഞ്ഞി, എം.​എ. ഖാ​ദ​ർ, ഷെ​രീ​ഫ് കൊ​ട​വ​ഞ്ചി, മ​ൻ​സൂ​ർ മ​ല്ല​ത്ത്, സി​ദ്ദീ​ഖ് ബോ​വി​ക്കാ​നം എ.​പി. ഹ​സൈ​നാ​ർ, അ​ബ്ബാ​സ് കൊ​ള​ച്ച​പ്പ്, അ​ഡ്വ. ജു​നൈ​ദ്, എ.​കെ. യൂ​സു​ഫ്, കു​ഞ്ഞി മ​ല്ലം, മു​ഹ​മ്മ​ദ് കു​ഞ്ഞി പോ​ക്ക​ർ, മു​ഹ​മ്മ​ദ് കു​ഞ്ഞി സു​ലൈ​മാ​ൻ, മു​ഹ​മ്മ​ദ് ചാ​ൽ​ക്ക​ര, ഹം​സ തെ​ക്കെ​പ​ള്ള, ഷം​സു​ദ്ദീ​ൻ കൊ​ട​വ​ഞ്ചി, അ​സി​സ് കൊ​ള​ച്ച​പ്പ്, മു​ഹ​മ്മ​ദ് കു​ഞ്ഞി കൊ​ള​ച്ച​പ്പ്, ഷാ​ഫി ചെ​റ​ക്കാ​ൽ, അ​ബ്ദു​ല്ല ഉ​പ്പ​ള, ബ​ഷീ​ർ പ​റ, ഹ​മീ​ദ് ചെ​റ​ക്കാ​ൽ, അ​ബ്ബാ​സ് ചേ​രൂ​ർ മൊ​യ്തീ​ൻ ഇ​ച്ചി​ലം​കോ​ട്, ഗ​ഫൂർ കൊ​ള​ച്ച​പ്പ്, ഉ​മ്മ​ർ മ​ല്ലം, ഹ​മീ​ദ് ചെ​റ​ക്കാ​ൽ, വി.​എം.​സു​ലൈ​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹ​മീ​ദ് മ​ല്ലം സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roaddifficultroad condition
News Summary - poor condition of road
Next Story