കെ.പി.ആർ റാവു റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം അകലെ
text_fieldsതകർന്ന കെ.പി.ആർ. റാവു റോഡ്
കാസർകോട്: നഗരസഭയുടെ മൂക്കിനുതാഴെയുള്ള നഗരമധ്യത്തിലെ കെ.പി.ആർ റാവു റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമായില്ല. കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം തകർന്ന റോഡ് ഇന്റർലോക്ക് പാകി നന്നാക്കിയെങ്കിലും മറ്റു ഭാഗങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ തകർന്ന് കിടക്കുകയാണ്.
വർഷങ്ങൾക്കുശേഷമാണ് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് പിറകുവശമുള്ള റോഡും കുഴികളും മൂടി ഇന്റർലോക്ക് പാകി ഗതാഗത യോഗ്യമാക്കിയത്. ഇവിടെനിന്ന് മുകളിലേക്ക് പോസ്റ്റ് ഓഫിസ് വരെ റോഡ് തകർന്നുകിടക്കുന്നുണ്ട്. ഇത് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
കനത്ത മഴയിൽ റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയ നിലയിലാണുള്ളത്. വാഹനത്തിരക്കേറിയ നഗരത്തിലെ റോഡുകളിലൊന്നാണിത്. ബാങ്ക് റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ പലരും വാഹനങ്ങൾ തിരിച്ചുവിടുന്നതും ഈ റോഡിലൂടെയാണ്. ഈ ഭാഗത്ത് സിനിമ തിയറ്റർ, ടെലികോം കമ്പനി ഓഫിസ് ഉൾപ്പെടെ ചെറുതും, വലുതുമായ നൂറുകണക്കിന് സ്ഥാപനങ്ങളും വാണിജ്യ കെട്ടിട സമുച്ചയങ്ങളുമുണ്ട്.

